ഈ ഐപിഎല്‍ വ്യത്യസ്തമാണെന്ന് ബൗളര്‍മാര്‍ അംഗീകരിക്കണം. എന്നിട്ട് മുന്നോട്ട് പോകണം. കഴിഞ്ഞ സീസണിലും ഇമ്പാക്ട് പ്ലെയര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ സീസണിലാണ് ടീമുകള്‍ അത് നന്നായി ഉപയോഗിച്ചത്. ആദ്യം മുതല്‍ തന്നെ അവര്‍ ചാര്‍ജെടുക്കാന്‍ ആഗ്രഹിക്കുന്നു. ബൗളര്‍മാര്‍ കരയുന്നത് നിര്‍ത്തി വെല്ലുവിളി ഏറ്റെടുക്കുകയാണ് വേണ്ടത് വരുണ്‍ ചക്രവര്‍ത്തി പറഞ്ഞു.
നേരത്തെ ഇമ്പാക്ട് പ്ലെയര്‍ നിയമത്തിനിതിരെ മുഹമ്മദ് സിറാജ് ഉള്‍പ്പടെയുള്ള ബൗളര്‍മാര്‍ രംഗത്ത് വന്നിരുന്നു. രോഹിത് ശര്‍മ, ഡേവിഡ് മുതലായ ബാറ്റര്‍മാരും ഇമ്പാക്ട് പ്ലെയര്‍ നിയമം ക്രിക്കറ്റിന് ദോഷം ചെയ്യുമെന്നാണ് അഭിപ്രായപ്പെട്ടത്. ക്രിക്കറ്റ് 11 പേരുടെ കളിയാണെന്നും അത് അങ്ങനെ നില്‍ക്കുന്നതാണ് ഗെയിമിന്റെ സൗന്ദര്യമെന്നുമാണ് ഈ താരങ്ങളുടെ അഭിപ്രായം. ഇമ്പാക്ട് പ്ലെയര്‍ നിയമം ക്രിക്കറ്റിനെ ബാറ്റര്‍മാരുടെ ഗെയിമാക്കി ചുരുക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് വരുണ്‍ ചക്രവര്‍ത്തിയുടെ ഈ പ്രതികരണം.