2023ലെ ഐപിഎല്‍ സീസണിലാണ് ഇമ്പാക്ട് പ്ലെയര്‍ നിയമം ബിസിസിഐ അവതരിപ്പിച്ചത്. മത്സരസമയത്ത് പ്ലെയിങ് ഇലവനിലുള്ള ഒരു താരത്തെ മാറ്റി പകരക്കാരനെ ഇറക്കാന്‍ ടീമുകളെ അനുവദിക്കുന്നതാണ് നിയമം. ബൗളിംഗ് കഴിവുകളുള്ള ഓള്‍റൗണ്ടര്‍മാരുടെ മികവിനെ ഇമ്പാക്ട് പ്ലെയറെന്ന നിയമം പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് വസീം ജാഫര്‍ പറയുന്നത്. ഇത് എടുത്തുകളയേണ്ട നിയമമാണ്. കാരണം ഇത് ഓള്‍റൗണ്ടര്‍മാരെ പന്തെറിയുന്നതിനെ നിരുത്സാഹപ്പെടുത്തുന്നു. ഓള്‍റൗണ്ടര്‍മാരുടെ അഭാവം ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ പ്രശ്‌നമാണെന്ന കാര്യം നമ്മള്‍ മറക്കരുത്. വസീം ജാഫര്‍ പറഞ്ഞു.