മാക്സി ഇവിടത്തന്നെ കാണും, നടക്കാൻ പറ്റുന്ന കാലത്തോളം ഐപിഎൽ കളിക്കുമെന്ന് താരം

ബുധന്‍, 6 ഡിസം‌ബര്‍ 2023 (15:58 IST)
നടക്കാന്‍ പറ്റുന്നിടത്തോളം കാലം ഐപിഎല്‍ കളിക്കുമെന്ന് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ ഗ്ലെന്‍ മാക്‌സ്വെല്‍. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഓസീസിനെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ഐപിഎല്ലിലെ പ്രധാനതാരങ്ങളില്‍ ഒരാളാണ്.
 
ഞാന്‍ അവസാനം കളിക്കുന്ന ടൂര്‍ണമെന്റ് അത് ഐപിഎല്‍ ആയിരിക്കും. നടക്കാന്‍ പറ്റുന്നിടത്തോളം കാലം ഞാന്‍ ഐപിഎല്‍ കളിക്കും. എന്റെ കരിയറില്‍ ഉടനീളം ഐപിഎല്‍ എനിക്ക് മികച്ച അനുഭവമാണ് തന്നിട്ടുള്ളത്. പ്രിയപ്പെട്ട കളിക്കാര്‍, മികച്ച പരിശീലകര്‍ തുടങ്ങി എന്റെ കരിയറിന് ഒരുപാട് നേട്ടങ്ങള്‍ ഐപിഎല്‍ തന്നിട്ടുണ്ട്. വിരാടിന്റെയും ഡിവില്ലിയേഴ്‌സിന്റെയും തോളില്‍ കയ്യിട്ട് നടക്കാനാകുന്നു. മറ്റ് കളികള്‍ കാണുമ്പോള്‍ അവരുമായി സംസാരിക്കാനാവുന്നു. ഏതൊരു കളിക്കാരനും കിട്ടുന്ന മികച്ച അനുഭവപാഠമാണ് ഐപിഎല്‍ താരം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍