ഐപിഎല്ലിൽ പുതിയ തല, ട്രാവിസ് ഹെഡിനായി ടീമുകൾ കോടികൾ എറിഞ്ഞേക്കും

ഞായര്‍, 3 ഡിസം‌ബര്‍ 2023 (13:48 IST)
ഈ മാസം ഒടുവില്‍ നടക്കുന്ന ഐപിഎല്‍ താരലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്ത് ഓസീസ് താരങ്ങള്‍. ലോകചാമ്പ്യന്മാരായ ഓസീസ് താരങ്ങള്‍ക്ക് ഇക്കുറി ഐപിഎല്ലില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തകര്‍ത്ത ട്രാവിസ് ഹെഡിന് 2 കോടി രൂപയാണ് അടിസ്ഥാന വില. ഹെഡിനായി ഇക്കുറി കടുത്ത മത്സരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 
ഹെഡിനെ കൂടാതെ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്, മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്,പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്,ജോഷ് ഹേസല്‍വുഡ്,ജോഷ് ഇംഗ്ലീഷ് എന്നീ താരങ്ങളെല്ലാം തന്നെ ഐപിഎല്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് കോടി തന്നെയാണ് ഈ താരങ്ങളുടെയും അടിസ്ഥാന വില. ഒരിടവേളയ്ക്ക് ശേഷമാണ് സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ തിരിച്ചെത്തുന്നത്. കമ്മിന്‍സ് കഴിഞ്ഞ ഐപിഎല്ലില്‍ കളിച്ചിരുന്നില്ല. സ്റ്റീവ് സ്മിത്തിനെയാകട്ടെ ഐപിഎല്‍ ടീമുകള്‍ കഴിഞ്ഞ വര്‍ഷം പരിഗണിച്ചിരുന്നുമില്ല. അതേസമയം കഴിഞ്ഞ ലോകകപ്പിലെ മികച്ച താരങ്ങളിലൊരാളായ രചിന്‍ രവീന്ദ്രയും ഇത്തവണ ഐപിഎല്‍ താരലേലത്തില്‍ ഭാഗമാകും. 50 ലക്ഷം രൂപ മാത്രമാണ് ഐപിഎല്ലില്‍ താരത്തിന്റെ അടിസ്ഥാന വില. ഈ മാസം 19ന് ദുബായിലാണ് ഐപിഎല്‍ താരലേലം നടക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍