ആ നിമിഷം മരണക്കിടക്കയിൽ പോലും ഞാൻ ഓർത്തിരിക്കും, ലോകകപ്പ് ഫൈനലിലെ കോലിയുടെ വിക്കറ്റിനെ പറ്റി പാറ്റ് കമ്മിൻസ്

തിങ്കള്‍, 27 നവം‌ബര്‍ 2023 (18:23 IST)
ലോകകപ്പ് ഫൈനലിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷം ഏതെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. മത്സരത്തില്‍ വിരാട് കോലിയെ പുറത്താക്കിയ നിമിഷമാണതെന്നും മരണക്കിടക്കയില്‍ ആണെങ്കില്‍ പോലും അത് താന്‍ ഓര്‍ത്തിരിക്കുമെന്നും പാറ്റ് കമ്മിന്‍സ് പറഞ്ഞു.
 
നേരത്തെ ലോകകപ്പ് ഫൈനലിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഫൈനലില്‍ ഒരുലക്ഷത്തിലധികം വരുന്ന ആരാധകരെ നിശബ്ദരാക്കാനാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഓസീസ് നായകന്‍ പ്രഖ്യാപിച്ചിരുന്നു. മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തുകൊണ്ട് സ്‌റ്റേഡിയം നിശബ്ദമാക്കാന്‍ ഓസ്‌ട്രേലിയക്ക്ക് സാധിച്ചിരുന്നു. കോലിയുടെ വിക്കറ്റിന് ശേഷം ഒരുലക്ഷത്തോളം വരുന്ന സ്‌റ്റേഡിയം ഒന്നടങ്കം നിശബ്ദമായെന്നും അത് താന്‍ ഒരിക്കലും മറക്കില്ലെന്നുമാണ് കമ്മിന്‍സ് വ്യക്തമാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍