ഇമ്പാക്ട് പ്ലെയർ റൂൾ കാണികൾക്ക് രസമായിരിക്കും, പക്ഷേ ഓൾ റൗണ്ടർമാരെ കൊല്ലും, പരോക്ഷ വിമർശനവുമായി രോഹിത് ശർമ
ഇന്ത്യന്‍ ക്രിക്കറ്റിന് റിങ്കു സിംഗ്,യശ്വസി ജയ്‌സ്വാള്‍,ജസ്പ്രീത് ബുമ്ര തുടങ്ങിയ താരങ്ങളെ സംഭാവന ചെയ്ത ടൂര്‍ണമെന്റാണ് ഐപിഎല്‍ എങ്കിലും പല ദോഷങ്ങളും ഐപിഎല്‍ കാരണം ഇന്ത്യയ്ക്ക് സംഭവിച്ചിട്ടുണ്ട്. ഇന്ത്യയിലെ ട്രാക്കുകളെ പറ്റി എതിര്‍ ബാറ്റര്‍മാര്‍ക്ക് മികച്ച ധാരണ നല്‍കാന്‍ ഐപിഎല്‍ സഹായിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കൂടുതല്‍ തിളങ്ങുവാന്‍ വിദേശതാരങ്ങള്‍ക്ക് ആകുന്നുണ്ട്. നെറ്റ്‌സിലും ഗ്രൗണ്ടിലും ഇന്ത്യന്‍ ബൗളര്‍മാരെ സ്ഥിരമായി നേരിടുന്നതിനാല്‍ തന്നെ ഇന്ത്യന്‍ ബൗളര്‍മാരെ പറ്റിയും വിദേശതാരങ്ങള്‍ക്ക് ധാരണയുണ്ട്.
ഐപിഎല്‍ ഒരു കച്ചവടം കൂടിയായതിനാല്‍ കൂടുതല്‍ റണ്ണൊഴുകുന്നതിനാല്‍ പല പുതിയ നിയമങ്ങളും അടുത്ത് നടപ്പിലാക്കിയിരുന്നു. പിച്ചുകള്‍ ബാറ്റിംഗിന് അനുകൂലമാക്കുന്നതിന് പുറത്താണ് ഇമ്പാക്റ്റ് പ്ലെയര്‍ അടക്കമുള്ള ഈ നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. കാണികള്‍ക്ക് എന്റര്‍ടൈന്മെന്റ് ആകാമെങ്കിലും സമീപഭാവിയില്‍ തന്നെ ഇത് ഇന്ത്യന്‍ ക്രിക്കറ്റിന് ദോഷം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇമ്പാക്ട് പ്ലെയര്‍ റൂള്‍ നിലവില്‍ വന്നതോടെ ടീമില്‍ ഓള്‍ റൗണ്ടര്‍മാരുടെ ആവശ്യമില്ലാതെയായെന്നാണ് ഇവര്‍ പറയുന്നത്. ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മയും ഇത് ശരിവെയ്ക്കുന്നു.
ഇപ്പോള്‍ ടീമുകള്‍ക്ക് പന്തെറിയാനും ബാറ്റ് ചെയ്യാനും സാധിക്കുന്ന താരങ്ങളെ ആവശ്യമില്ലാതെയായിരിക്കുന്നു. ശിവം ദുബെ,വാഷിങ്ടണ്‍ സുന്ദര്‍ പോലെയുള്ള താരങ്ങള്‍ക്ക് ഇപ്പോള്‍ പന്തെറിയാനുള്ള അവസരം കുറവാണ്. സത്യത്തില്‍ ഇത് നമുക്ക് ദോഷം ചെയ്യുന്നതാണ്. 12 താരങ്ങള്‍ കളിക്കുമ്പോള്‍ കൂടുതല്‍ ഓപ്ഷന്‍ കിട്ടുന്നു. എന്നാല്‍ മികച്ച ഓള്‍റൗണ്ടര്‍മാരെ വളര്‍ത്തിയെടുക്കാനുള്ള അവസരം ഇതുവഴി ഇല്ലാതെയാകുന്നു. രോഹിത് പറയുന്നു.