നിവിന്‍ പോളി വന്നിട്ടും ഫഹദ് മതി !21-ാം ദിവസം 'ആവേശം' നേടിയത് കോടികള്‍, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

വ്യാഴം, 2 മെയ് 2024 (14:39 IST)
ഫഹദ് ഫാസിലിന്റെ ആവേശം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നിവിന്‍ പോളിയുടെ 'മലയാളി ഫ്രം ഇന്ത്യ'പ്രദര്‍ശനത്തിന് എത്തിയ ദിവസമായിട്ടും മെയ് ഒന്നിന് പതിവ് കളക്ഷന്‍ സ്വന്തമാക്കാന്‍ ആവേശത്തിനായി. തുടര്‍ച്ചയായി രണ്ടുകോടിക്കും 3 കോടിക്കും ഇടയില്‍ കളക്ഷന്‍ ഫഹദ് ചിത്രം സ്വന്തമാക്കുന്നുണ്ട്. മെയ് 1 ബുധനാഴ്ച 2.60 കോടിയാണ് ആവേശം നേടിയത്. നിവിന്‍ പോളിയുടെ ചിത്രം ആദ്യ ദിനം 2.75 കോടി രൂപയാണ് നേടിയത്.
 
21-ാം ദിവസം അവസാനിക്കുമ്പോള്‍ 72.50 കോടി രൂപയാണ് ആവേശം ഇതുവരെ സ്വന്തമാക്കിയത്.മെയ് 1 ബുധനാഴ്ച, ആവേശത്തിന് 51.53% ഒക്യുപന്‍സി ഉണ്ടായിരുന്നു. 51 കോടിയോളം വിദേശ കളക്ഷന്‍ ഇതിനോടകം തന്നെ നേടി. ആഗോള കളക്ഷന്‍ 135.15 കോടി കടന്നു.
 
ജിത്തു സംവിധാനം ചെയ്ത ചിത്രത്തില്‍ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രണവ് രാജ്, മിഥുന്‍ ജെ.എസ്., റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, പൂജ മോഹന്‍രാജ്, നീരജ് രാജേന്ദ്രന്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 
അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മ്മിച്ചിരിക്കുന്നത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍