ക്രിക്കറ്റ് ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് മുന്‍ മുംബൈ താരവും ടീമിന്റെ ബാറ്റിംഗ് പരിശീലകനുമായ കീറോണ്‍ പൊള്ളാര്‍ഡിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇന്നലെ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. മഴ ചെയ്ത് തീര്‍ന്നാല്‍ പിന്നെ കുട എല്ലാവര്‍ക്കുമൊരു ബാധ്യതയാണ്. നമ്മളെ കൊണ്ട് ഉപകാരമില്ലെങ്കില്‍ പിന്നെ കൂറും ഉണ്ടാവില്ല എന്ന സന്ദേശമാണ് പൊള്ളാര്‍ഡ് ഇന്‍സ്റ്റഗ്രാം പോസ്റ്റായി പങ്കുവെച്ചത്.
രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റി ഹാര്‍ദ്ദിക്കിനെ മുംബൈ നായകനാക്കിയ തീരുമാനത്തെയാണോ പൊള്ളാര്‍ഡ് ഉദ്ദേശിച്ചത് എന്നാണ് ആരാധകര്‍ സംശയം പ്രകടിപ്പിക്കുന്നത്. അടുത്താ ഐപിഎല്‍ സീസണിന് മുന്നോടിയായി വളരെ അപ്രതീക്ഷിതമായാണ് ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യയെ മുംബൈ വിളിച്ചെടുത്തത്.
ഹാര്‍ദ്ദിക്കിനെ തിരിച്ചുകൊണ്ടുവന്ന് മുംബൈ നായകനാക്കിയതില്‍ മുംബൈ ടീമിലെ സഹതാരങ്ങളായ സൂര്യകുമാര്‍ യാദവ്,ജസ്പ്രീത് ബുമ്ര എന്നിവര്‍ക്ക് അതൃപ്തിയുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തില്‍ പൊള്ളാര്‍ഡിന്റെ പോസ്റ്റ് മുംബൈ ടീമിനെ ഉദ്ദേശിച്ചുള്ളതാണോ എന്നാണ് ആരാധകര്‍ സംശയം പ്രകടിപ്പിക്കുന്നത്. പൊള്ളാര്‍ഡിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി കൂടി പുറത്ത് വന്നതോടെ മുംബൈ ഇന്ത്യന്‍സിന് ഇനി ഒരു കുടുംബം എന്ന ടാഗ്ലൈന്‍ ചേരില്ലെന്നും ആരാധകര്‍ പറയുന്നു.