കാർത്തിക്കിന്റെ പ്രകടനം എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്നു, ക്രിക്കറ്റിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നു: എ ബി ഡിവില്ലിയേഴ്‌സ്

Webdunia
ചൊവ്വ, 19 ഏപ്രില്‍ 2022 (20:02 IST)
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഫിനിഷിങ് റോളിൽ സ്വപ്‌നതുല്യമായ പ്രകടനമാണ് ഇന്ത്യയുടെ വെറ്ററൻ ‌താരമായ ദിനേശ് കാർത്തിക് നടത്തുന്നത്. ഇന്ത്യയുടെ സീനിയർ താരങ്ങളിൽ പലരും റൺ കണ്ടെത്താനാകാതെ തളരുമ്പോൾ ബെംഗളൂരുവിനെ ഒറ്റയ്ക്ക് വിജയത്തിലേക്കെത്തിക്കാൻ പല മത്സരങ്ങളിലും കാർത്തിക്കിനായി.
 
അവസാനമായി താൻ കാർത്തിക്കിനെ കാണുമ്പോൾ അദ്ദേഹം കമന്ററി ചെയ്യുകയായിരുന്നുവെന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്. ഇപ്പോൾ തന്നെ 2-3 തവണ ബെംഗളൂരുവിനെ ഒറ്റയ്ക്ക് വിജയത്തിലേക്കെത്തിക്കാൻ കാർത്തിക്കിനായി. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് അവൻ. എവിടെ നിന്നാണ് ഈ ഫോം കണ്ടെത്തിയതെന്ന് എനിക്ക് അറിയില്ല. ഒരുപാട് നാളുകളായി അവൻ കളിച്ചിട്ട്. എന്നിട്ടും 360 ഡിഗ്രിയിലാണ് അവൻ കളിക്കുന്നത് ഡിവില്ലിയേഴ്‌സ് പറയുന്നു.
 
കാർത്തിക് എന്നെ ഒരുപാട് എക്‌സൈറ്റ് ചെയ്യിക്കുന്നു. അവൻ കളിക്കുന്നത് കാണുമ്പോൾ ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ എനിക്ക് തോന്നുന്നു. കാർ‌ത്തിക്കിന് ഈ ഫോം നിലനിർത്താനായാൽ ആർസി‌ബി ഒരുപാട് മുന്നോട്ട് പോകും. പ്രാപ്‌തിയുള്ള കളിക്കാരനാണ് കാർത്തിക്കെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. അതീവ സമ്മർദ്ദങ്ങളെ ഇഷ്‌ടപ്പെടുന്ന താരം.
 
എന്നാൽ കാർത്തിക് അധികം ക്രിക്കറ്റ് കളിക്കുന്നില്ല. ഐപിഎല്ലിന് മുൻപ് അവസാനമായി അവനെ കണ്ടത് യുകെയിൽ വെച്ചായിരുന്നു. അന്ന് കമന്ററി ബോക്‌സിലായിരുന്നു അവൻ. കരിയറിന്റെ അവസാനഘട്ടത്തിലാണ് കാർത്തിക് എന്ന് തോന്നി. എന്നൽ തന്റെ നിശ്ചയദാർഡ്യം കൊണ്ട് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് കാർത്തിക്. ഡിവില്ലിയേഴ്‌സ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article