അഡലെയ്ഡ് ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ശരിയല്ലെന്ന് ഇതിഹാസ ക്രിക്കറ്റ് താരമായ കപില്‍ ദേവ്.രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ സംശയിക്കുന്നത് തെറ്റാണെന്നാണ് കപില്‍ദേവ് പറയുന്നത്.
നിരവധി വര്‍ഷങ്ങളായി രോഹിത് ശര്‍മ തനിക്ക് എന്ത് ചെയ്യാനാകും എന്ന് തെളിയിച്ചിട്ടുള്ളതാണ്. തിരിച്ചുവരാനുള്ള അവന്റെ കഴിവിനെ സംശയിക്കേണ്ടതില്ല. ആറുമാസം മുന്‍പ് അദ്ദേഹം ടി20 ലോകകപ്പ് നേടിയ സമയത്തായിരുന്നെങ്കില്‍ നിങ്ങള്‍ ഈ ചോദ്യം ചോദിക്കില്ലായിരുന്നു. രോഹിത്തിന്റെ പകരം ആര് വേണമെന്ന ചര്‍ച്ചകള്‍ വളരെ നേരത്തെയാണ്. ഒരൊറ്റ പ്രകടനം കൊണ്ട് ബുമ്രയാണ് മികച്ചത് എന്ന് പറയാനാകില്ല. കുറച്ച് കൂടി മത്സരങ്ങള്‍ കഴിഞ്ഞെങ്കില്‍ മാത്രമെ അത് വിലയിരുത്താനാകു. കപില്‍ ദേവ് പറഞ്ഞു.