ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചായി രവി ശാസ്ത്രി തുടരും. മുന്‍ ഇതിഹാസ താരം കപില്‍ ദേവുള്‍പ്പെട്ട മൂന്നംഗ ഉപദേശക സമിതിയാണ് അഭിമുഖം നടത്തി ശാസ്ത്രിക്ക് തന്നെ വീണ്ടും ഗ്രീൻ സിഗ്നൽ നൽകിയത്. 2021ലെ ടി20 ലോകകപ്പ് വരെ രണ്ട് വര്‍ഷത്തേക്കാണ് ശാസ്‌ത്രിയുടെ നിയമനം. പരിശീലകനെ തെരഞ്ഞെടുക്കാനുള്ള അഭിമുഖത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയത് ശാസ്‌ത്രി ആണെന്ന് കപില്‍ദേവ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
കോലിയും രോഹിതും തമ്മിലുള്ള തര്‍ക്കം എങ്ങനെ തീര്‍ക്കുമെന്ന ചോദ്യത്തിന് എന്തു മറുപടി നല്‍കണമെന്ന് അറിയില്ലായിരുന്നു. അതുകൊണ്ട് താന്‍ അതില്‍ നിന്നൊഴിഞ്ഞു മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. താനാണ് കോച്ചെങ്കിൽ പ്രശ്നങ്ങൾ പരിഹരിച്ച് ഡ്രസിങ് റൂമില്‍ നല്ല അന്തരീക്ഷമുണ്ടാക്കാനുമാണ് ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.