കൈവിരലിൽ ഒന്നിലധികം സ്റ്റിച്ചുകൾ, ഡൽഹിക്കെതിരെ ജോസ് ബട്ട്‌ലർ കളിക്കില്ലെന്ന് റിപ്പോർട്ട്

വ്യാഴം, 6 ഏപ്രില്‍ 2023 (13:12 IST)
പഞ്ചാബ് കിംഗ്സിനെതിരെ അവസാന ഓവറിൽ പൊരുതിവീണതിന് പിന്നാലെ രാജസ്ഥാൻ റോയൽസിന് മറ്റൊരു തിരിച്ചടി. കൈവിരലിനേറ്റ പരിക്കിനെ തുടർന്ന് അടുത്ത മത്സരത്തിൽ രാജസ്ഥാൻ്റെ സ്റ്റാർ ഓപ്പണർ ജോസ് ബട്ട്‌ലർ അടുത്ത മത്സരത്തിൽ കളിക്കില്ല. ഇന്നലെ പഞ്ചാബിനെതിരായ മത്സരത്തിൽ ഷാരൂഖ് ഖാനെ പുറത്താക്കിയ ക്യാച്ച് എടുക്കുന്നതിനിടയിലാണ് പന്ത് കൊണ്ട് ബട്ട്‌ലർക്ക് പരിക്കേറ്റത്. താരത്തിൻ്റെ ഇടത് കൈയിലെ ചെറുവിരലിലാണ് പരിക്ക്. ഒന്നിലധികം സ്റ്റിച്ചുകൾ ബട്ട്‌ലറുടെ കൈക്ക് ഇടേണ്ടി വരുമെന്ന് മെഡിക്കൽ സംഘം വ്യക്തമാക്കി.
 
ഇതോടെ ഇനിവരുന്ന ഒന്നോ രണ്ടോ മത്സരങ്ങൾ താരത്തിന് നഷ്ടമാകുമെന്ന് ഉറപ്പായി. മുൻനിര താരമായ ജോസ് ബട്ട്‌ലറിൻ്റെ പരിക്ക് രാജസ്ഥാന് തിരിച്ചടിയാകും. ജോസ് ബട്ട്‌ലറുടെ അഭാവത്തിൽ ദേവ്ദത്ത് പടിക്കലോ സഞ്ജു സാംസണോ ആകും അടുത്ത മത്സരത്തിൽ ബാറ്റിംഗ് ഓപ്പൺ ചെയ്യുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍