ഇടംകയ്യാല്‍ പറന്നെടുത്തു പൊന്നുംവിലയുള്ള ക്യാച്ച് ! ബെയര്‍‌സ്റ്റോയുടെ ഉഗ്രന്‍ ഫീല്‍ഡിങ്ങില്‍ രാഹുല്‍ പുറത്ത് (വീഡിയോ)

Webdunia
വെള്ളി, 27 ഓഗസ്റ്റ് 2021 (20:14 IST)
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഏറ്റവും മികച്ച ക്യാച്ചാണ് ലീഡ്‌സ് ടെസ്റ്റില്‍ കെ.എല്‍.രാഹുലിനെ പുറത്താക്കാന്‍ ജോണി ബെയര്‍‌സ്റ്റോ എടുത്തത്. ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുമ്പോഴായിരുന്നു ഓപ്പണര്‍ കെ.എല്‍.രാഹുലിനെ അത്യുഗ്രന്‍ ക്യാച്ചിലൂടെ ജോണി ബെയര്‍‌സ്റ്റോ പുറത്താക്കിയത്. 
<

Bairstow plucks a blinder at second slip to dismiss KL Rahul, at the stroke of lunch.

Tune into Sony Six (ENG), Sony Ten 3 (HIN), Sony Ten 4 (TAM, TEL) & SonyLIV (https://t.co/AwcwLCPFGm ) now! #ENGvINDOnlyOnSonyTen #BackOurBoys #Rahul pic.twitter.com/wXqSB2WfAV

— Sony Sports (@SonySportsIndia) August 27, 2021 >53 പന്തില്‍ എട്ട് റണ്‍സുമായി നില്‍ക്കുമ്പോഴാണ് ക്രൈഗ് ഓവര്‍ടെണിന്റെ പന്തില്‍ രാഹുല്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കി പുറത്തായത്. ഇടംകയ്യില്‍ ഡൈവ് ചെയ്തായിരുന്നു ബെയര്‍‌സ്റ്റോയുടെ ക്യാച്ച്. ഇംഗ്ലണ്ട് താരങ്ങള്‍ ബെയര്‍‌സ്റ്റോയെ അഭിനന്ദിച്ചു. ഈ ക്യാച്ചിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article