ടി20 പരമ്പരയിൽ മാത്രമല്ല ഐപിഎല്ലിലും സൂപ്പർ താരം കളിച്ചേക്കില്ല: ചങ്കിടിപ്പിൽ രാജസ്ഥാൻ

Webdunia
ചൊവ്വ, 9 മാര്‍ച്ച് 2021 (15:17 IST)
ഇന്ത്യക്കെതിരായ ടി20 പരമ്പരയിൽ ഇംഗ്ലണ്ട് സ്റ്റാർ പേസർ ജോഫ്രാ ആർച്ചർ മത്സരിച്ചേക്കില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വലത് കൈമുട്ടിലെ പരിക്ക് കാരണം താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ഇപ്പോളിതാ ടി20 പരമ്പരയ്‌ക്ക് പുറമെ ഐപിഎല്ലും സൂപ്പർ താരത്തിന് നഷ്ടമായേക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
 
ഇത്തവണത്തെ ഐപിഎൽ താരത്തിന് നഷ്ടപ്പെടുകയാണെങ്കിൽ രാജസ്ഥാന് അത് വലിയ തിരിച്ചടിയാകും. ബൗളിങിൽ രാജസ്ഥാന്റെ ഏക വിശ്വാസതാരമാണ് ആർച്ചർ. അതിനാൽ തന്നെ ആർച്ചറുടെ അഭാവം ടൂർണമെന്റിലെ രാജസ്ഥാന്റെ സാധ്യതകളെ വലിയ രീതിയിൽ തന്നെ ബാധിക്കും. ആർച്ചർ ഇല്ലാത്ത പക്ഷം ക്രിസ് മോറിസ്,മുസ്‌തഫിസുർ റഹ്മാൻ എന്നിവരിലായിരിക്കും രാജസ്ഥന്റെ പ്രതീക്ഷകൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article