ഒന്നും അവസാനിച്ചിട്ടില്ല, ഇത് വെറും തുടക്കം: ഇന്ത്യയെ ഓർമപ്പെടുത്തി റൂട്ട്

Webdunia
ചൊവ്വ, 17 ഓഗസ്റ്റ് 2021 (14:15 IST)
ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് ആതിഥേയരായ ഇംഗ്ലണ്ടിനെ വെറും കാഴ്‌ച്ചക്കാരാക്കിയാണ് ഇത്തവണ ഇന്ത്യ വിജയിച്ചത്. ഇന്ത്യയ്ക്ക് എക്കാലവും തലവേദന സൃഷ്ടിച്ചിട്ടുള്ള ഇന്ത്യയുടെ വാലറ്റത്തിന്റെ പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ഒപ്പം ഒരു ബൗളിങ് യൂണിറ്റ് എന്ന നിലയിൽ ഇന്ത്യയുടെ വളർച്ചയും ഇന്ത്യൻ വിജയത്തിന് കാരണമായി.
 
എന്നാൽ ഇപ്പോളിതാ ഒന്നും അവസാനിച്ചിട്ടില്ലെന്നും പരമ്പരയിൽ ഇംഗ്ലണ്ട് ശക്തമായി തിരിച്ചുവരുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. ഇന്ത്യ മികച്ച കളിയാണ് പുറത്തെടുത്തത്. ഒരു നായകനെന്ന നിലയില്‍ ഈ തോല്‍വിയുടെ ഭാരം എന്റെ തോളിലാണെന്നാണ് ഞാന്‍ കരുതുന്നത്.
 
ലോര്‍ഡ്‌സില്‍ അവസാന ദിവസത്തെ കടമ്പ കടക്കുവാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ട് എന്നാൽ ഒന്നും അവസാനിച്ചിട്ടില്ല, പരമ്പരയിൽ ഇനിയും മത്സരങ്ങൾ ബാക്കിയുണ്ടെന്ന് ഓർക്കണം ജോ റൂട്ട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article