ഇനി കളി മാറും, ഇന്ത്യയുടെ ഫീൽഡിംഗ് പരിശീലകനായി ജോണ്ടി റോഡ്സ് എത്തുന്നു

അഭിറാം മനോഹർ
ചൊവ്വ, 18 ജൂണ്‍ 2024 (12:51 IST)
Jhondy Rhodes
ടി20 ലോകകപ്പോടെ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ പരിശീലകസ്ഥാനം ഒഴിയുമെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ വ്യക്തമായിരുന്നു. രാഹുല്‍ ദ്രാവിഡിന് പകരം ഗൗതം ഗംഭീറാകും ഇന്ത്യന്‍ ടീം പരിശീലകനാകുക എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്. താന്‍ പരിശീലക ചുമതല ഏല്‍ക്കണമെങ്കില്‍ സപ്പോര്‍ട്ട് സ്റ്റാഫിനെ തിരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും തനിക്ക് വേണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫീല്‍ഡറും ദക്ഷിണാഫ്രിക്കന്‍ ഇതിഹാസവുമായ ജോണ്ടി റോഡ്‌സ് ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിംഗ് പരിശീലകനാകുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.
 
 പ്രമുഖ കായിക മാധ്യമമായ റെവ് സ്‌പോര്‍ട്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ കരിയറിലുടനീളം അവിസ്മരണീയങ്ങളായ ഫീല്‍ഡിംഗ് മികവുകൊണ്ട് വിസ്മയിപ്പിച്ച റോഡ്‌സ് കഴിഞ്ഞ ഐപിഎല്ലില്‍ ലഖ്‌നൗവിന്റെ സഹപരിശീലകനായിരുന്നു. ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നതോടെ ജോണ്ടി റോഡ്‌സിനെയാകും ഫീല്‍ഡിംഗ് പരിശീലകനായി തിരെഞ്ഞെടുക്കുക എന്നതാണ് റെവ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗംഭീര്‍ ലഖ്‌നൗ ടീം മെന്ററായ സമയത്ത് ജോണ്ടി റോഡ്‌സ് ടീമിന്റെ ഫീല്‍ഡിംഗ് പരിശീലകനായിരുന്നു. ഈ ബന്ധമാണ് റോഡ്‌സിന് പരിശീലകസ്ഥാനത്തേക്കുള്ള വഴി വെട്ടിയിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article