Babar Azam: ബാബർ അസമിൽ വലിയ പ്രതീക്ഷയായിരുന്നു, കോലിയെ പോലെയാകുമെന്ന് കരുതി: ഷാഹിദ് അഫ്രീദി

അഭിറാം മനോഹർ

ഞായര്‍, 16 ജൂണ്‍ 2024 (16:19 IST)
ബാബര്‍ അസം കോലിയെ പോലെയാകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് മുന്‍ പാകിസ്ഥാന്‍ താരമായ ഷാഹിദ് അഫ്രീദി. ലോകകപ്പിലെ പാകിസ്ഥാന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് അഫ്രീദിയുടെ പ്രതികരണം. ടൂര്‍ണമെന്റില്‍ ഇന്ത്യയോടും അമേരിക്കയോടും തോറ്റതിന് പിന്നാലെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പാകിസ്ഥാന്‍ പുറത്തുപോയിരുന്നു.
 
 സോഷ്യല്‍ മീഡിയയില്‍ ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍സിയെ പലരും വിമര്‍ശിക്കുന്നു. അത് ശരിയുമാണ്. ബാബറിനെ പോലെ സ്ഥിരതയുള്ള കളിക്കാര്‍ പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ചുരുക്കമാണ്. ബാബറിന്റെ വ്യക്തിഗത പ്രകടനങ്ങള്‍ മികച്ചതായിരുന്നു. എന്നാല്‍ ലോകകപ്പില്‍ അദ്ദേഹത്തിന് മികച്ച പ്രകടനങ്ങള്‍ നടത്താനായില്ല. വിരാട് കോലിയെ പറ്റി നമ്മള്‍ സംസാരിക്കുന്നത് പോലെ ബാബര്‍ ഒരു മാച്ച് വിന്നറായി ഉയര്‍ന്നു വരണമെന്ന് ഞാന്‍ എല്ലായ്‌പ്പോഴും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആദ്യ ദിവസം മുതല്‍ തന്നെ ബാബര്‍ ഒരിക്കലും ഒരു മാച്ച് വിന്നര്‍ ആയിരുന്നില്ല. ഷാഹിദ് അഫ്രീദി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍