ബാബറും ഷഹീനും തമ്മില്‍ സംസാരിക്കാറൊക്കെയുണ്ട്, പ്രശ്‌നങ്ങളില്ലെന്ന് പാകിസ്ഥാന്‍ അസിസ്റ്റന്റ് കോച്ച്

അഭിറാം മനോഹർ

ചൊവ്വ, 11 ജൂണ്‍ 2024 (19:59 IST)
ബാബര്‍ അസമും ഷഹീന്‍ ഷാ അഫ്രീദിയും തമ്മില്‍ ഇപ്പോള്‍ സംസാറില്ലെന്ന പാക് ഇതിഹാസ താരം വസീം അക്രമിന്റെ വാദങ്ങളെ തള്ളി പാകിസ്ഥാന്‍ അസിസ്റ്റന്റ് കോച്ച് അസര്‍ മഹമൂദ്. ഇരുവരും നല്ല സുഹൃത്തുക്കള്‍ തന്നെയാണെന്നും ടീമിനുള്ളില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും അസര്‍ മഹമൂദ് വ്യക്തമാക്കി. ഇന്ത്യക്കെതിരായ മത്സരത്തിലും പാകിസ്ഥാന്‍ പരാജയപ്പെട്ടതോടെയാണ് പാകിസ്ഥാന്‍ ടീമിനുള്ളില്‍ കാര്യമായ പ്രശ്‌നങ്ങളുള്ളതായി അക്രം അഭിപ്രായപ്പെട്ടത്.
 
വസീം അങ്ങനെ പറഞ്ഞിരിക്കാം. അതിനെ പറ്റി എനിക്കറിയില്ല, പക്ഷേ പാകിസ്ഥാന്‍ ടീമില്‍ അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഞാന്‍ കണ്ടിട്ടില്ല. ഷഹീനും ബാബറും പരസ്പരം സംസാരിക്കാറുണ്ട്. ഇരുവരും നല്ല സുഹൃത്തുക്കളാണ്. പാകിസ്ഥാന്‍ ടീമിന്റെ ഭാഗമാണ്. അസര്‍ മഹമൂദ് പറഞ്ഞു. ടീമെന്ന നിലയിലുള്ള പരാജയത്തിന്റെ ഉത്തരവാദിത്വം എല്ലാവരുടെയുമാണെന്നും അതില്‍ നിന്നും ആരും ഒളിച്ചോടുന്നില്ലെന്നും അസര്‍ മഹമൂദ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍