Jasprit Bumrah: ഹൃദയം തകര്‍ന്നുള്ള ആ ഇരിപ്പ് വേദനിപ്പിക്കുന്നു; ബുംറയെ ചേര്‍ത്തുപിടിച്ച് ആരാധകര്‍

രേണുക വേണു
തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (16:58 IST)
Jasprit Bumrah

Jasprit Bumrah: മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിയില്‍ മനസ് തകര്‍ന്നു ജസ്പ്രിത് ബുംറ. മത്സരത്തില്‍ ഇന്ത്യ തോല്‍വി ഉറപ്പിച്ചതിനു പിന്നാലെ ഡഗ്ഔട്ടില്‍ നിരാശനായി ഇരിക്കുന്ന ബുംറയെ കാണാം. തലകുനിച്ച് ഇരിക്കുന്ന ബുംറയെ കണ്ടാല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കു പോലും വിഷമം തോന്നുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. 
 
മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സുകളിലും ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയത് ബുംറയാണ്. അതുകൊണ്ട് തന്നെയാണ് ഇന്ത്യയുടെ തോല്‍വി താരത്തെ മാനസികമായി തളര്‍ത്തുന്നത്. 
 
രണ്ട് ഇന്നിങ്‌സുകളിലായി 53.2 ഓവര്‍ ബുംറ എറിഞ്ഞു. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ബൗള്‍ ചെയ്തതും ബുംറ തന്നെ. ആദ്യ ഇന്നിങ്‌സില്‍ നാലും രണ്ടാം ഇന്നിങ്‌സില്‍ അഞ്ചും വിക്കറ്റുകള്‍ ബുംറ വീഴ്ത്തി. 

അനുബന്ധ വാര്‍ത്തകള്‍

Next Article