Jasprit Bumrah ruled out of T 20 World Cup, Reports: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പുതിയ വാര്‍ത്ത. ഓസ്‌ട്രേലിയയില്‍ നടക്കാന്‍ പോകുന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ കുന്തമുനയാകുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന ജസ്പ്രീത് ബുംറ പരുക്കിന്റെ പിടിയില്‍. ബുംറ ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് പുറത്തായതായി ബിസിസിഐയുമായി ഏറ്റവും അടുത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശക്തമായ പുറം വേദനയെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ബുംറ കളിച്ചിട്ടില്ല. ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ താരം. നാല് ആഴ്ചയോളം ബുംറയ്ക്ക് പൂര്‍ണ്ണമായി വിശ്രമം വേണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരില്ലെങ്കിലും നാല് മുതല്‍ ആറ് ആഴ്ച വരെ താരത്തിനു വിശ്രമം വേണ്ടിവരുമെന്നും അതിനാല്‍ ലോകകപ്പ് നഷ്ടമായേക്കുമെന്നുമാണ് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ബിസിസിഐ നേതൃത്വം അറിയിക്കും. നേരത്തെ പരുക്കിനെ തുടര്‍ന്ന് ഏഷ്യാ കപ്പും ബുംറയ്ക്ക് നഷ്ടമായിരുന്നു.