Jasprit Bumrah: ഇന്ത്യക്ക് ആശങ്ക; ബുംറ കളംവിട്ടു, സ്‌കാനിങ്ങിനു കൊണ്ടുപോയെന്ന് റിപ്പോര്‍ട്ട്

രേണുക വേണു
ശനി, 4 ജനുവരി 2025 (09:38 IST)
Jasprit Bumrah Injury Update

Jasprit Bumrah: സിഡ്‌നി ടെസ്റ്റിനിടെ ഇന്ത്യയുടെ താല്‍ക്കാലിക ക്യാപ്റ്റന്‍ ജസ്പ്രിത് ബുംറയ്ക്കു പരുക്ക്. ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ 31-ാം ഓവറിനു ശേഷം ബുംറ ഗ്രൗണ്ട് വിട്ടു. പിന്നീട് 20 ഓവര്‍ കൂടി ഓസ്‌ട്രേലിയ കളിച്ചെങ്കിലും ഒരോവര്‍ പോലും ബുംറയ്ക്ക് എറിയാന്‍ സാധിച്ചില്ല. മാത്രമല്ല താരം ഫീല്‍ഡിലും ഇല്ലായിരുന്നു. 
 
ടീം ഡോക്ടര്‍ക്കൊപ്പം ബുംറ സിഡ്‌നി സ്റ്റേഡിയത്തില്‍ നിന്ന് പുറത്തുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. താരത്തെ സ്‌കാനിങ്ങിനു വിധേയനാക്കിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ബുംറയുടെ പരുക്ക് ഗുരുതരമാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. അതേസമയം ടീം ഡോക്ടര്‍ക്കൊപ്പം പോകുന്ന ബുംറയില്‍ മറ്റു പ്രയാസങ്ങളൊന്നും കാണുന്നില്ല. അതുകൊണ്ട് തന്നെ രണ്ടാം ഇന്നിങ്‌സില്‍ ബുംറ തിരിച്ചെത്തുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. 
 
ഒന്നാം ഇന്നിങ്‌സില്‍ 10 ഓവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജ, വണ്‍ഡൗണ്‍ ബാറ്റര്‍ മര്‍നസ് ലബുഷെയ്ന്‍ എന്നിവരെയാണ് ബുംറ പുറത്താക്കിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ 17 പന്തില്‍ 22 റണ്‍സെടുത്ത് ബുംറ ബാറ്റിങ്ങിലും തിളങ്ങിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article