ടി20 ലോകകപ്പ്: ഇന്ത്യ- പാക് മത്സരത്തിന് നേരെ ഐസിസ് അനുകൂല തീവ്രവാദ സംഘടനയുടെ ഭീഷണി, സുരക്ഷ ശക്തമാക്കി ന്യൂയോർക്ക്

അഭിറാം മനോഹർ
വ്യാഴം, 30 മെയ് 2024 (20:12 IST)
അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന് മത്സരത്തിന് തീവ്രവാദ ഭീഷണി. ജൂൺ ഒൻപതിന് ന്യൂയോർക്കിലെ ഐസൻഹോവർ പാർക്ക് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന മത്സരത്തിനാണ് തീവ്രവാദ ഭീഷണിയുള്ളത്. ഇതിനെ തുടർന്ന് ന്യൂയോർക്കിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി.
 
വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും റിപ്പോർട്ടുകൾ വന്നിട്ടില്ലെങ്കിലും തീവ്രവാദ ഭീഷണിയുടെ ഭാഗമായി നഗരത്തീൽ സുരക്ഷ ശക്തമാക്കിയതായി ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെൻ്റ് ബുള്ളറ്റിൽ പുറപ്പെടുവിച്ചു.  ഐസിസ് അനുകൂല സംഘടനയിൽ നിന്നാണ് മത്സരത്തിന് ഭീഷണിയുള്ളതെന്ന് വാഷിങ്ങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 34,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിൽ പരമാവധി കാണികൾ എത്തുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തീലാണ് സുരക്ഷ ശക്തമാക്കിയത്.സുരക്ഷാ പരിശോധനകൾക്ക് ശേഷമാകും ആരാധകരെ മൈതാനത്ത് പ്രവേശിപ്പിക്കുക. ജൂൺ രണ്ടിന് ആരംഭിക്കുന്ന ചാമ്പ്യൻഷിപ്പിനായി 20 ടീമുകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article