സുനിൽ എനിക്ക് സഹതാരമോ സുഹൃത്തോ മാത്രമല്ല, വിൻഡീസ് താരവുമായുള്ള ആത്മബന്ധം വ്യക്തമാക്കി ഗംഭീർ

അഭിറാം മനോഹർ
വ്യാഴം, 30 മെയ് 2024 (19:53 IST)
Gambhir, Narine
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം സുനില്‍ നരെയ്‌നുമായി തനിക്കുള്ള ആത്മബന്ധം വ്യക്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്ററായ ഗൗതം ഗംഭീര്‍. നരെയ്ന്‍ തനിക്ക് ഒരു സഹതാരമോ സുഹൃത്തോ മാത്രമല്ലെന്നും സ്വന്തം സഹോദരനെ പോലെയാണെന്നും ഗംഭീര്‍ പറയുന്നു. സ്‌പോര്‍ട്‌സ് കീഡയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കൊല്‍ക്കത്തയിലെ മുന്‍ സഹതാരമായ സുനില്‍ നരെയ്‌നുമായുള്ള വൈകാരിക അടുപ്പത്തെ പറ്റി ഗംഭീര്‍ വ്യക്തമാക്കിയത്.
 
നരെയ്ന്‍ എനിക്കൊരു സഹോദരനെ പോലെയാണ്. ഒരു സുഹൃത്തിനെയോ സഹതാരത്തെ പോലെയല്ല അവനെ ഞാന്‍ കാണുന്നത്. മറിച്ച് അവനെന്റെ സഹോദരനാണ്. അവന് എന്നെയോ എനിക്ക് അവനെയോ ആവശ്യമുണ്ടെങ്കില്‍ ഞങ്ങള്‍ ഒരു കോള്‍ അകലെയാണെന്ന് ഞങ്ങള്‍ കരുതുന്നു. അതാണ് ഞങ്ങള്‍ കെട്ടിപ്പടുത്ത ആത്മബന്ധം. ഞങ്ങള്‍ വലിയ വികാരപ്രകടനങ്ങള്‍ കാണിക്കുന്നവരല്ല. ഞങ്ങള്‍ ഞങ്ങളുടെ ജോലി മാത്രം ചെയ്യുകയും തിരിച്ചുവരികയും ചെയ്യുന്നു. ഗംഭീര്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article