ഇന്ത്യൻ ലോകകപ്പ് ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, മനസ്സ് തുറന്ന് സഞ്ജു സാംസൺ

അഭിറാം മനോഹർ

വ്യാഴം, 30 മെയ് 2024 (16:59 IST)
ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് ഇത്തവണ തെരെഞ്ഞെടുക്കപ്പെടുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് തുറന്ന് പറഞ്ഞ് മലയാളി താരം സഞ്ജു സാംസണ്‍. പ്രമുഖ കായിക ചാനലായ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കുമ്പോഴാണ് ടീമിലേക്ക് തിരെഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സഞ്ജു വെളിപ്പെടുത്തിയത്. ടി20 ലോകകപ്പ് ടീമിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടത് എന്നെ സംബന്ധിച്ചിടത്തോളം വൈകാരികമായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ ഇന്ത്യന്‍ ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാന്‍ മാത്രം അടുത്തല്ല ഞാന്‍ എന്ന ബോധ്യം എനിക്കുണ്ടായിരുന്നു.
 
ലോകകപ്പ് ടീമിലെത്തണമെങ്കില്‍ ഐപിഎല്ലില്‍ ശരിക്കും എന്തെങ്കിലും ചെയ്യാന്‍ കഴിയണമെന്ന് അറിയാമായിരുന്നു. കഴിഞ്ഞ 2-3 മാസങ്ങളായി ഫോണ്‍ പൂര്‍ണ്ണമായും ഞാന്‍ ഓഫാക്കിവെച്ചു. കളിയില്‍ മാത്രമാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ടി20 ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനിക്കുന്നതായും ലോകകപ്പില്‍ ജയിക്കാന്‍ തന്റെ കഴിവിന്റെ പരമാവധി ചെയ്യണമെന്നും സഞ്ജു പറഞ്ഞു.  ഇക്കഴിഞ്ഞ ഐപിഎല്ലില്‍ 500+ റണ്‍സ് നേടാന്‍ സഞ്ജുവിനായിരുന്നു. ഐപിഎല്‍ ചരിത്രത്തിലാദ്യമായാണ് സഞ്ജു 500 മാര്‍ക്ക് ടൂര്‍ണമെന്റില്‍ പിന്നിടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍