T20 World Cup 2024: ട്വന്റി 20 ലോകകപ്പ് മത്സരക്രമം, സമയം, വേദി; അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തില്‍

രേണുക വേണു

വ്യാഴം, 30 മെയ് 2024 (09:48 IST)
T20 World Cup 2024

T20 World Cup 2024: ട്വന്റി 20 ലോകകപ്പിനു ജൂണ്‍ രണ്ട് ഞായറാഴ്ച തുടക്കം. ആതിഥേയരായ യുണൈറ്റഡ് സ്റ്റേറ്റ്‌സും കാനഡയും തമ്മിലാണ് ആദ്യ മത്സരം. വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നിവിടങ്ങളിലായാണ് ഇത്തവണ ട്വന്റി 20 ലോകകപ്പ് നടക്കുന്നത്. നാല് ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ലോകകപ്പ് കളിക്കുന്നത്. ഇന്ത്യ എ ഗ്രൂപ്പിലാണ്. ഓരോ ഗ്രൂപ്പിലും അഞ്ച് ടീമുകള്‍. ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍ക്കു ശേഷം ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകള്‍ നേരെ സൂപ്പര്‍ 8 സ്റ്റേജിലേക്ക്. അതിനുശേഷം സെമി ഫൈനലും ഫൈനലും. 
 
T20 World Cup 2024, Groups: എ ഗ്രൂപ്പ് - ഇന്ത്യ, പാക്കിസ്ഥാന്‍, അയര്‍ലന്‍ഡ്, യുഎസ്, കാനഡ 
 
ബി ഗ്രൂപ്പ് - ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, നമീബിയ, സ്‌കോട്ട്‌ലന്‍ഡ്, ഒമാന്‍ 
 
സി ഗ്രൂപ്പ് - ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍, ഉഗാണ്ട, പപ്പു ന്യു ഗിനിയ 
 
ഡി ഗ്രൂപ്പ് - ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ്, നേപ്പാള്‍ 
 
India match dates, T20 World Cup 2024: ഇന്ത്യയുടെ മത്സരങ്ങള്‍ 
 
ഇന്ത്യ vs അയര്‍ലന്‍ഡ് - ജൂണ്‍ 5 ബുധന്‍ - ഇന്ത്യന്‍ സമയം രാത്രി എട്ട് മുതല്‍ 
 
ഇന്ത്യ vs പാക്കിസ്ഥാന്‍ - ജൂണ്‍ 9 ഞായര്‍ - ഇന്ത്യന്‍ സമയം രാത്രി എട്ട് മുതല്‍ 
 
ഇന്ത്യ vs യുണൈറ്റഡ് സ്റ്റേറ്റ്‌സ് - ജൂണ്‍ 12 ബുധന്‍ - ഇന്ത്യന്‍ സമയം രാത്രി എട്ട് മുതല്‍ 
 
ഇന്ത്യ vs കാനഡ - ജൂണ്‍ 15 ശനി - ഇന്ത്യന്‍ സമയം രാത്രി എട്ട് മുതല്‍ 
 
T20 World Cup 2024 Live Telecast: സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലുമാണ് മത്സരങ്ങള്‍ തത്സമയം കാണാന്‍ സാധിക്കുക. 
 
Indian Squad for T20 World Cup 2024: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, യഷസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍