ടീമിലുള്ളത് രാഹുല്‍, കീപ്പ് ചെയ്തത് ഇഷാന്‍; പണി കൊടുത്തത് ചെന്നൈയിലെ ചൂട് !

Webdunia
ബുധന്‍, 22 മാര്‍ച്ച് 2023 (20:53 IST)
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് വേണ്ടി വിക്കറ്റിനു പിന്നില്‍ നിന്നത് രണ്ട് പേര്‍. പ്ലേയിങ് ഇലവനില്‍ ഉള്ള കെ.എല്‍.രാഹുലും ബെഞ്ചിലിരിക്കുകയായിരുന്ന ഇഷാന്‍ കിഷനും ഇന്ത്യക്ക് വേണ്ടി കീപ്പ് ചെയ്തു. ചിദംബരം സ്റ്റേഡിയത്തിലെ കനത്ത ചൂടാണ് ഇതിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. 
 
16-ാം ഓവറിലാണ് ഇഷാന്‍ കിഷന്‍ കീപ്പ് ചെയ്യാനെത്തിയത്. രാഹുല്‍ ഡ്രസിങ് റൂമിലേക്ക് കയറി പോകുകയായിരുന്നു. ചെന്നൈയിലെ ശക്തമായ ചൂടിനെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണ് അല്‍പ്പനേരം വിശ്രമിക്കാന്‍ രാഹുല്‍ കളം വിട്ടത്. രാഹുലിന് ഉഷ്ണ തരംഗം അനുഭവപ്പെട്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article