ഇത്തവണ ഐപിഎല്ലിൽ ശ്രദ്ധിക്കേണ്ട യുവതാരങ്ങൾ ഇവർ: ഇർഫാൻ പത്താൻ പറയുന്നു

Webdunia
ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (19:26 IST)
ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗ് ടൂർണമെന്റിൽ വലിയ സ്വാധീനം സൃഷ്ടിക്കാൻ സാധിക്കുന്ന ഇന്ത്യൻ യുവതാരങ്ങളെ പറ്റി മുൻ ഇന്ത്യൻ പേസർ ഇർഫാൻ പത്താൻ. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് ഇർഫാൻ ഇക്കാര്യം വ്യക്തമാക്കിയത്.
 
രാജസ്ഥാൻ റോയൽസിന്റെ യുവതാരം യശ്വസി ജയ്‌സ്‌വാൾ, കിംഗ്‌സ് ഇലവൻ പഞ്ചാബിന്റെ രവി ബിഷ്‌ണോയ്,സൺ റൈസേഴ്‌സ് ഹൈദരാബാദിന്റെ അബ്ദുൾ സമദ് എന്നീ യുവതാരങ്ങളുടെ പ്രകടനത്തെയാണ് താൻ ഉറ്റുനോക്കുന്നതെന്ന് ഇർഫാൻ പറഞ്ഞു.
 
ഈ വർഷത്തെ അണ്ടർ 19 ലോകകപ്പിലെ താരോദയങ്ങളായിരുന്നു യശ്വസി ജയ്‌സ്‌വാളും രവി ബിഷ്‌ണോയിയും.അതേസമയം അബ്ദുൾ സമദ് ആകട്ടെ ജമ്മു കശ്‌മീരിൽ നിന്നുള്ള പതിനെട്ടുകാരൻ ഹാർഡ് ഹിറ്റിംഗ് ബാറ്റ്സ്മാനാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article