വിവോയുമായുള്ള ഐ‌പിഎൽ കരാർ റദ്ദാക്കില്ലെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർ‌ജ്

Webdunia
വെള്ളി, 19 ജൂണ്‍ 2020 (13:27 IST)
തിരുവനന്തപുരം: ഐപിഎൽ സ്പോൺസർഷിപ്പിൽ നിന്നും ചൈനീസ് കമ്പനിയായ വിവോയെ ഒഴിവാക്കാൻ സാധ്യതയില്ലെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർ‌ജ്.2199 കോടി രൂപയുടേതാണ്  ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ്. ഈ പണത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത് ആഭ്യന്തരക്രിക്കറ്റിന്റെ വികസനത്തിന് വേണ്ടിയാണ്. കരാറിൽ നിന്നും പിന്മാറുകയണെങ്കിൽ വലിയ തുക നഷ്ടപരിഹാരമായി നൽകേണ്ടി വരും ജയേഷ് ജോർജ് പറഞ്ഞു. അതേസമയം കേന്ദ്രസര്‍ക്കാര്‍ മറിച്ചൊരു നിലപാട് സ്വീകരിച്ചാല്‍ ബിസിസിഐ അതിനൊപ്പം നില്‍ക്കുമെന്നും ബിസിസിഐ വ്യക്തമാക്കി.
 
നേരത്തെ ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.അടുത്ത ടേം മുതൽ സ്പോൺസർഷിപ്പ് നയങ്ങളിൽ മാറ്റം വരുത്തുമെങ്കിലും നിലവിൽ വിവോയെ നിലനിർത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതിര്‍ത്തിയില്‍ ചൈനീസ് ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തെ തുടര്‍ന്ന് ചൈനീസ് ഉത്‌പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് ബിസിസിഐ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. 2022 വരെ ബിസിസിഐയ്‌ക്ക് വിവോയുമായി കരാറുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article