നായകനെന്ന നിലയിൽ സച്ചിൻ വിജയിച്ചില്ല, കാരണം തുറന്നുപറഞ്ഞ് മുൻ പരിശീലകൻ

വ്യാഴം, 18 ജൂണ്‍ 2020 (14:55 IST)
ക്രിക്കറ്റിൽ സാധ്യമല്ല എന്ന് തോന്നിയ റെക്കോർഡുകളെല്ലാം ഗ്രൗണ്ടിൽ കുറിച്ച താരമാണ് സച്ചിൻ. ക്രിക്കറ്റലെ ദൈവം എന്ന് തന്നെ വിശേഷിപ്പിയ്ക്കപ്പെടുന്ന താരം. ഇന്ത്യയുടെ നായക പദം അലങ്കരിച്ചിട്ടുള്ള താരംകൂടിയാണ് സച്ചിൻ. ബാറ്റ്സ്മാൻ എന്ന നിലയിൽ ലോകോത്തര താരമായ സച്ചിൻ നായകൻ എന്ന നിലയിൽ തിളങ്ങാൻ സച്ചിന് സാധിച്ചില്ല. അതിനുള്ള കാരണങ്ങൾ വെളിപ്പെടുത്തിയിരിയ്ക്കുകയാണ് ഇപ്പോൾ ഇന്ത്യയുടെ മുൻ താരവും കോച്ചുമായ മദൻലാൽ. 
       
സച്ചിൻ മോശം ക്യാപ്റ്റനാണെന്ന അഭിപ്രായം തനിക്കില്ല എന്ന് പറഞ്ഞുകൊണ്ടാണ് ക്യാപ്റ്റനെന്ന നിലയിൽ സച്ചിന് പറ്റിയ പിഴവുകൾ മദൻലാൽ ചൂണ്ടിക്കാട്ടിയത്. 'ടീമിലേക്കാൾ ഉപരി സ്വന്തം പ്രകടനത്തിലാണ് സച്ചിന്‍ കൂടുതലും ശ്രദ്ധിച്ചത്. ഇതോടെയാണ് ടീമിനെ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടായി മാറിയത് എന്ന് മദൻലാൽ പറയുന്നു  ഒരു ക്യാപ്റ്റന്‍ സ്വന്തം പ്രകടനത്തിൽ ശ്രദ്ധിക്കുന്നതിനൊപ്പം, ടീമിലെ മറ്റുള്ള 10 പേരുടെയും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിയ്ക്കുന്നയാളായിരിയ്ക്കണം. 
 
ക്യാപ്റ്റനെന്ന നിലയില്‍ മോശം റെക്കോര്‍ഡാണ് സച്ചിനുള്ളത്. 25 ടെസ്റ്റുകളില്‍ അദ്ദേഹം ഇന്ത്യയെ നയിച്ചു. ഇവയില്‍ വെറും നാലെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചത്. 12 ടെസ്റ്റുകള്‍ സമനിലയില്‍ കലാശിച്ചു ഒമ്പത് ടെസ്റ്റുകളില്‍ ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. 75 ഏകദിനങ്ങളാണ് അദ്ദേഹത്തിന് കീഴില്‍ ഇന്ത്യ കളിച്ചത്. ഇവയില്‍ 23 മല്‍സരങ്ങളില്‍ ടീം ജയം നേടി. ഇന്ത്യയുടെ നായകനാവാനുള്ള അവസരം വീണ്ടും സച്ചിന് ലഭിച്ചെങ്കിലും നായകസ്ഥാനം ഏറ്റെടുക്കാൻ സച്ചിൻ തയ്യാറായില്ല.      

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍