ഗൽവാൻ സംഘർഷത്തിൽ കമാൻഡിങ് ഓഫീസർ അടക്കം 35 ചൈനീസ് സൈനികർ കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ട്

വ്യാഴം, 18 ജൂണ്‍ 2020 (10:21 IST)
ഡൽഹി: കിഴക്കൻ ലഡാക്കിൽ ഗൽവാൻ തീരത്ത് ഇന്ത്യൻ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ കമൻഡിങ് ഓഫീസർ അടക്കം 35 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്ന് അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ട്. ഏറ്റുമുട്ടലിൽ 45 ചൈനീസ് സൈനികർ മരിക്കുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടാകും എന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ നിഗമനം. 
 
ഏറ്റുട്ടലിൽ ചൈനീസ് സൈനികർ കൊല്ലപ്പെട്ടു എന്ന റിപ്പോർട്ടുകളെ ചൈന തള്ളിപ്പറഞ്ഞിട്ടില്ലെങ്കിലും എത്ര സൈനികർ മരിച്ചു എന്നതടക്കമുള്ള വിവരങ്ങൾ ചൈന പുറത്തുവിടാൻ തയ്യാറായിട്ടില്ല. അതിർത്തി ലംഘിച്ചുള്ള ഇന്ത്യൻ സൈന്യത്തിന്റെ കടന്നുകയറ്റം സംഘർഷത്തിൽ കലാശിച്ചു എന്നായിരുന്നു സംഘർഷത്തെ കുറിച്ച് ചൈനയുടെ ആദ്യ പ്രതികരണം. ഇതോടെ സംഭവം വിശദീകരിച്ച് ഇന്ത്യൻ സേന വാർത്താ കുറിപ്പ് ഇറക്കി. ഏറ്റുമുട്ടലിന് അഗ്രഹിയ്ക്കുന്നില്ല എന്നും പ്രശ്ന പരിഹാരത്തിന് ശ്രമങ്ങൾ തുടരും എന്നും ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍