ഇന്ത്യ വിശ്വസിച്ചു, ചൈന ചതിച്ചു; അതിർത്തിയിൽ സംഭവിച്ചത് ഇങ്ങനെ, ആക്രമണം ആണി തറച്ച ബാറ്റുകളും ഇരുമ്പ് ദണ്ഡുകളുംകൊണ്ട്

വ്യാഴം, 18 ജൂണ്‍ 2020 (07:54 IST)
ഡൽഹി: കിഴക്കൻ ലഡാക്കിലെ ഗാൽവനിൽ ചൈനീസ് സേന ഇന്ത്യയ്ക്കു നേരെ നടത്തിയ ആക്രമണം പ്രാകൃതരീതിയിലായിരുന്നു. ആണി തറച്ച ബാറ്റുകളും, ഇരുമ്പ് കമ്പി ചുറ്റിയ വടികളൂമായാണ് ഇരുട്ടിൽ ചൈനീസ് സേന ഇന്ത്യൻ സൈന്യത്തെ ആക്രമിച്ചത്. ഗൽവാനിൽനിന്നും സൈന്യത്തെ പിൻവലിയ്ക്കാം എന്ന ധാരണയിൽ ഇരു രാജ്യങ്ങളും എത്തി ചേർന്നിരുന്നു. ചൈനയെ വിശ്വാസത്തിലെടുത്ത് ഇന്ത്യ സൈന്യം പെട്രോൾ പോയിറ്റ് 14നിൽ നിന്നും ഒന്നിലേക്ക് പിൻമാറി. എന്നാൽ ചൈന ധാരണ ലംഘിച്ചതാണ് പ്രശ്നത്തിലേക്ക് നയിച്ചത്.
 
ഇന്ത്യ ചൈനയെ വിശ്വാസത്തിലെടുത്തപ്പോൾ ചൈന വലിയ സൈനിക സന്നാഹം ഒരുക്കുകയായിരുന്നു. ചർച്ചയിൽ ധാരണയിലായ ജൂൺ ആറു മുതൽ 15 വരെ ചെക് പോയന്റ് 14 പിന്നിൽ വൻ സൈന്യത്തെ ചൈന അണി നിരത്തുകയായിരുന്നു. ഇത് ഉപഗ്രഹ ദൃശ്യങ്ങളിൽനിന്നും വ്യക്തമാണ്. ഏകദേശം 3000 ഓളം സൈനികർ ഇവിടെ ക്യാമ്പ് ചെയ്യൂന്നുണ്ട്. 15ന് ഇരു സൈന്യങ്ങളുടെയും ബ്രിഗേഡ് കമാൻഡർമാർ കൂടുക്കഴ്ച നടത്തി. പത്ത് ദിവസത്തിനുള്ളിൽ ഇന്ത്യൻ സേന പിൻവാങ്ങും എന്ന് വ്യക്തമാക്കി. തങ്ങളും പിൻവാങ്ങുകയാണ് എന്നായിരുനു ചൈനയുറ്റെ ഉറപ്പ്.
 
എന്നാൽ ഈ ഉറപ്പ് പാലിക്കപ്പെട്ടില്ല. പ്രദേശത്ത് സ്ഥാപിച്ച സൈനിക ടെൻഡുകൾ ചൈന പൊളിച്ചു നിക്കാത്തത് എന്ത് എന്ന് നേരത്തെ തന്നെ ഇന്ത്യ ആരാഞ്ഞിരുന്നു. എന്നാൽ ഉടൻ പൊളിച്ചു നീക്കും എന്നായിരുന്നു മറുപടി. അതുണ്ടായില്ല എന്നുമാത്രമല്ല. സൈന്യം പിൻവാങ്ങിയതുമില്ല. ചൈന ടെൻഡുകൾ പൊളിച്ചുനീക്കിയോ എന്നറിയാൻ ബറ്റാലിയൻ കമാൻഡർ കേണൽ സന്തോഷ ബാബുവും 5 സൈനികരും രാത്രിയിൽ പെട്രോൽ പോയിന്റ് 14 എത്തി. ടെൻഡുകളിൽ സൈന്യം നിലയുറപ്പിച്ചതായിരുന്നു കാഴ്ച. 
 
ഇതോടെ ടേന്റ് പൊളിയ്ക്കാതെ തങ്ങൾ മടങ്ങില്ലെന്ന് കേണൽ സന്തോഷ് വ്യക്തമാക്കി. ടെൻഡ് നിലനിർത്താനാണ് തീരുമാനം എന്നും തങ്ങളുടെ പ്രദേശത്തേയ്ക്ക ഇന്ത്യ കടന്നുകയറി എന്നുമായിരുന്നു ചൈനീസ് സേനയുടെ പ്രതികരണം. ഇതോടെ തർക്കത്തിലേക്കും പിന്നീട് പ്രാകൃതമായ ആക്രമണത്തിലേക്കും ചൈനീസ് സേന നീങ്ങുകയായിരുന്നു. ആണി തറച്ച് ബേസ് ബോൾ ബറ്റുകളും, ഇരുമ്പ് കമ്പി ചുറ്റിയ വടികളും ഉപയോഗിച്ചായീരുന്നു ചൈനീസ് സേന കേണൽ സന്തോഷിനെയും കൂട്ടരെയും ആക്രമിച്ചത്.
 
കമാൻഡിങ് ഓഫീസർ രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടതോടെ ഇന്ത്യൻ ജവാൻമാർ ചൈനീസ് സേനയ്ക്ക് നേരെ പാഞ്ഞടുക്കുയായിരുന്നു. ഇരു ഭാഗത്തുനിന്നുമായി എണ്ണൂറോളം സൈനികർ ഏറ്റുമുട്ടി. പുലർച്ചെ രണ്ടുമണിവരെ ഈ ഏറ്റുമുട്ടൽ നീണ്ടു. ആക്രമണത്തിനിടെ ഇരുരാജ്യങ്ങളിലെയും സൈനികൾ കൊടും തണുപ്പുള്ള ഗൽവാൻ നദിയിലേക്ക് വീണു. രാവിലെ രക്ഷാ പ്രവർത്തനത്തിനായി ഹെലികോപ്റ്ററിൽ എത്തിയ ഡിവിഷണൽ കമാൻഡർ മേജർ ജനറൽ അഭിജിത് ബാപതിനെയും ചൈനീസ് സേന തടഞ്ഞു. പിന്നീട് ഏറെ നേരത്തെ തർക്കത്തിനൊടുവിലാണ് രക്ഷാപ്രവർത്തനം സാധ്യമായത് അപ്പോഴേക്കും പല സൈനികരും മരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍