ഹെക്ടറിന്റെ ആറ് ഏഴ് സിറ്റർ പതിപ്പ് 'ഹെക്ടർ പ്ലസ്' നിർമ്മാണം ഇന്ത്യയിൽ ആരംഭിച്ചു

വ്യാഴം, 18 ജൂണ്‍ 2020 (12:32 IST)
മോറീസ് ഗ്യാരേജസ് ആദ്യമായി വിപണിയിലെത്തിച്ച എംജി ഹെക്ടറിന്റെ, ആറ് ഏഴ് സീറ്റർ പതിപ് ഹെക്ടർ പ്ലസിന്റെ നിർമ്മാണം ഇന്ത്യയിൽ ആരംഭിച്ചു, ഗുജറാത്തിലെ ഹാലോയിലുള്ള പ്ലന്റിലാണ് ആദ്യ ഹെക്ടർ പ്ലസ് നിർമ്മാണം പൂർത്തിയാക്കി പുറത്തിറക്കിയത്. ജുലൈ പകുതിയോടെ വാഹനത്തെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും. ഹെൽക്ടർ പ്ലസ് കൂടുതൽ നിറങ്ങളിൽ വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.  
 
ഫെബ്രുവരിയിൽ നടന്ന ഡൽഹി ഓട്ടോ എക്സ്പോയിൽ എംജി വാഹനത്തെ പ്രദർശിപ്പിച്ചിരുന്നു. പുതിയ പാറ്റേണിലുള്ള ഡിആര്‍എലും, ഹെഡ്‌ലൈറ്റുകളും ഫോഗ് ലാമ്പുകളുമാണ് വാഹനത്തിൽ നൽകിയിരിയ്ക്കുന്നത്. ഹെഡ്‌ലൈറ്റുകൾക്ക് സമീപത്ത് ത്രികോണാകൃതിയിലുള്ള സില്‍വര്‍ ഇന്‍സേര്‍ട്ടുകള്‍ കാണാം, ടെയിൽ ലാമ്പുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇന്റീരിയറിൽ മൂന്നാം നിരയിലെ സീറ്റുകളാണ് പ്രധാനം മാറ്റം. 
 
റെഗുലര്‍ ഹെക്ടറിലുള്ള ഫിയറ്റ് 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലുമായിരിക്കും ഹെക്ടർ പ്ലസും എത്തുക എന്നാണ് റിപ്പോർട്ടുകൾ. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച്‌ എന്നീ ട്രാൻസ്മിഷനുകളിൽ വാഹനം വാഹനത്തിൽ ഉണ്ടാകും. റഗുലർ ഹെർക്ടറിനേക്കൾ ഒരു ലക്ഷം രൂപയോളം അധികമായിരിയ്ക്കും ഹെക്ടർ പ്ലസിന്റെ വില.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍