ടെസ്റ്റിലെ ടി20 അടി ഫലം കണ്ടു, സർഫറാസിന് പിന്നാലെ 2 ഐപിഎൽ ടീമുകൾ

അഭിറാം മനോഹർ
ബുധന്‍, 21 ഫെബ്രുവരി 2024 (18:12 IST)
ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ വരവറിയിച്ചിരിക്കുകയാണ് സര്‍ഫറാസ് ഖാന്‍. വളരെ ചെറുപ്പത്തില്‍ തന്നെ ടി20 ക്രിക്കറ്റില്‍ കഴിവ് തെളിയിച്ചിരുന്ന സര്‍ഫറാസ് ഖാന്‍ പക്ഷേ ആഭ്യന്തര ക്രിക്കറ്റില്‍ പേരെടുത്തത് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളുടെ പേരിലായിരുന്നു. തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടും ഏറെ വൈകിയാണ് താരത്തിന് ടെസ്റ്റ് ടീമില്‍ അവസരം ലഭിച്ചത്. എന്നാല്‍ കിട്ടിയ അവസരത്തില്‍ സ്പിന്നര്‍മാരെ ആക്രമിച്ചുകൊണ്ട് മികച്ച പ്രകടനമാണ് സര്‍ഫറാസ് നടത്തിയത്.
 
ടി20 ക്രിക്കറ്റിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ടെസ്റ്റിലും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ താരത്തിനെ നോട്ടമിട്ടിരിക്കുകയാണ് ചില ഐപിഎല്‍ ഫ്രാഞ്ചൈസികളും.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ് താരത്തിനായി പ്രധാനമായും രംഗത്തുള്ളത്. കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായിരുന്ന സര്‍ഫറാസ് ടൂര്‍ണമെന്റില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇതോടെ 2024 ലേലത്തിന് മുന്നോടിയായി ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരത്തിനെ റിലീസ് ചെയ്തിരുന്നു. 20 ലക്ഷം രൂപ മാത്രമായിരുന്നു താരത്തിന്റെ അടിസ്ഥാന വിലയെങ്കിലും സര്‍ഫറാസിനെ വാങ്ങാന്‍ ടീമുകളൊന്നും തന്നെ രംഗത്ത് വന്നിരുന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article