ലിപ്ലോക്ക് സീനുണ്ടെങ്കില്‍ പ്രതിഫലം കൂടും! ഒരു സിനിമയ്ക്ക് നടി അനുപമ വാങ്ങുന്നത്

കെ ആര്‍ അനൂപ്

ചൊവ്വ, 20 ഫെബ്രുവരി 2024 (17:27 IST)
നടി അനുപമയെ തേടി തെലുങ്കില്‍ നിന്ന് നിരവധി അവസരങ്ങളാണ് വരുന്നത്. കഴിഞ്ഞവര്‍ഷം തന്നെ താരത്തിന്റെ അഞ്ച് ചിത്രങ്ങളാണ് പുറത്തുനിന്ന്.
 
ഫെബ്രുവരിയില്‍ രണ്ട് സിനിമകളാണ് നടിയുടെ ഇതിനോടൊപ്പം തന്നെ റിലീസായത്. ഒരെണ്ണം തമിഴില്‍ നിന്നാണെങ്കില്‍ മറ്റൊന്ന് തെലുങ്കില്‍ നിന്നാണ്.തെലുങ്ക് ചിത്രം ഈഗിളും മറ്റൊന്ന് ജയംരവിയുടെ തമിഴ് ചിത്രം സൈറണുമാണ്. ഓരോ സിനിമ കഴിയുന്തോറും നടിയുടെ പ്രതിഫലവും ഉയരുകയാണ്. 
 
 നിലവില്‍ ഒരു ചിത്രത്തിന് ഒരു കോടി രൂപ വാങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍.ലിപ്ലോക്ക് സീനുണ്ടെങ്കില്‍ അതിന് അധികമായി തുക നടി ചോദിച്ച് വാങ്ങും.1.50 കോടി രൂപയാണ് അപ്പോള്‍ നടിയുടെ പ്രതിഫലം.ഒരു പരസ്യത്തിന് 40 മുതല്‍ 50 ലക്ഷം വരെയാണ് ഈടാക്കുന്നത്.35 കോടിയിലധികം ആസ്തിയുണ്ട് അനുപമയ്‌ക്കെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍