മുംബൈയുടെ തകർപ്പൻ തിരിച്ചുവരവ്, കാലിടറി ബംഗളൂരു?

Webdunia
ബുധന്‍, 18 ഏപ്രില്‍ 2018 (10:19 IST)
തുടർച്ചയായ മൂന്ന് തോൽ‌വികൾക്കു ശേഷം ബാറ്റിങ്ങിലൂടെ മറുപടി നൽകി മുംബൈ ഇന്ത്യന്‍സ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള കളിയിൽ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ബെംഗളൂരുവിനെ 46 റണ്‍സിനാണ് രോഹിത്തും കൂട്ടരും തറപറ്റിച്ചത്.
 
മുംബൈയുടെ നായകന്‍ രോഹിത്ത് ശര്‍മയുടേയും ലെവിസിന്റെയും തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിൽ 213 എന്ന കൂറ്റന്‍ സ്‌കോര്‍ ആണ് ടീം സ്വന്തമാക്കിയത്. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് മുംബൈ ഇന്ത്യന്‍സ് എടുത്തത്. 
 
52 ബോളില്‍ 94 റണ്‍സെടുത്ത നായകനാണ് മുംബൈയുടെ ഇന്നിംസിന് കരുത്തായത്. ബംഗളൂരുവിലും നായകന് മാത്രമേ പിടിച്ച് നിൽക്കാൻ കഴിങ്ങുള്ളു. 92 റണ്‍സെടുത്ത് കോഹ്ലി പുറത്താവാതെ നിന്നു. നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 

അനുബന്ധ വാര്‍ത്തകള്‍

Next Article