പഞ്ചാബിനെ തകർന്ന് മുംബൈയുടെ ചുണക്കുട്ടികൾ

ശനി, 5 മെയ് 2018 (10:49 IST)
ഐ പി എല്ലിൽ പഞ്ചാബിനെതിരെ തകർത്ത് മുംബൈ ഇന്ത്യന്‍സ്. കിംഗ്‌സ് ഇലവനെ ആറ് വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സ് തകര്‍ത്തത്. തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കെല്ലാം താൽക്കാലികമായി മറുപടി നൽകാൻ ഹിറ്റ്മാൻ രോഹിത് ശർമയ്ക്ക് സാധിച്ചുവെന്ന് പറയാം. സ്‌കോര്‍ പഞ്ചാബ് 174-6, മുംബൈ 176-4.
 
സൂര്യകുമാര്‍ യാദവ് തുടക്കമിട്ട വെടിക്കെട്ട് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്രുണാല്‍ പാണ്ഡ്യയും ചേര്‍ന്ന് പൂര്‍ത്തിയാക്കി. 42 പന്തില്‍ 57 റണ്‍സെടുത്ത സൂര്യകുമാറാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. രോഹിത് 24 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 
 
അവസാന മൂന്നോവറില്‍ 36 റണ്‍സ് വേണ്ടിയിരുന്ന മുംബൈയെ 7 പന്തുകള്‍ ബാക്കി നില്‍ക്കെ 6 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത് രോഹിത് ശര്‍മയും കൃണാല്‍ പാണ്ഡ്യയും ചേര്‍ന്നാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍