ഐപിഎല്ലിന് മുന്നോടിയായി ധോണി കൊവിഡ് ടെസ്റ്റിന് വിധേയനായി ഫലമറിയാൻ ആരാധകരുടെ കാത്തിരിപ്പ്

Webdunia
വ്യാഴം, 13 ഓഗസ്റ്റ് 2020 (13:52 IST)
റാഞ്ചി: ഐപിഎൽ പരിശീലന ക്യാമ്പ് ആരംഭിയ്ക്കുന്നതിന് മുന്നോടൊയായി ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണി കൊവിഡ് പരിശോധനയ്ക്ക് വിധേയനായി. ലാബ് അധികൃതർ റാഞ്ചിയിലുള്ള ധോണിയുടെ ഫാംഹൗസിൽ എത്തിയാണ് പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചത്. ഇന്ന് (വ്യാഴം) പരിശോധന ഫലം പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ. ഫലം നെഗറ്റിവ് ആയാൽ. പരിശീലന ക്യാമ്പിനായി ധോണി ചെന്നൈയിലേയ്ക്ക് തിരിയ്ക്കും. 
 
ആഗസ്റ്റ് 16 മുതല്‍ 20 വരെ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ താരങ്ങൾക്ക് പരിശീലന ക്യാംപ് നടത്താനാണ് സിഎസ്‌കെ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 22നായിരിയ്ക്കും സിഎസ്‌കെ സംഘം ഐപിഎല്ലിനായി യുഎഇയിലേയ്ക്ക് തിരിയ്ക്കുക. ഇതിനോടകം തന്നെ ഫ്രാഞ്ചൈസികളിൽ രണ്ട് കൊവിഡ് പൊസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് വലിയ ആശങ്കയാണ് തീർക്കുന്നത്.
 
യുഎഇയിലേക്ക് തിരിക്കുന്നതിന് മുൻപ് ഓരോ ഫ്രാഞ്ചൈസിയിലെയും താരങ്ങള്‍ രണ്ടു കൊവിഡ് ടെസ്റ്റുകൾക്ക് വിധേയരാകണം എന്നാണ് ബിസിസിഐയുടെ പ്രോട്ടോകോൾ . ഇവ രണ്ടും നെഗറ്റീവായാല്‍ മാത്രമേ ടീമിനൊപ്പം യുഎഇയിലേക്കു പുറപ്പെടാന്‍ അനുമതിയുണ്ടാകു. പരിശോധനാ ഫലം പോസിറ്റീവായാൽ രണ്ടാഴ്ചത്തെ ക്വാറന്റീന് ശേഷം വീണ്ടും രണ്ടു കൊവിഡ് ടെസ്റ്റുകളിൽ നെഗറ്റീവായാല്‍ താരങ്ങൾക്ക് ടീമിനൊപ്പം ചേരാം.

അനുബന്ധ വാര്‍ത്തകള്‍

Next Article