വിദേശ മണ്ണില്‍ ജയംതേടി ധോണിപ്പട ഇംഗ്ലീഷ് മണ്ണില്‍

Webdunia
ബുധന്‍, 9 ജൂലൈ 2014 (11:26 IST)
ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ഇന്നു നോട്ടിങ്ങാമില്‍ തുടക്കമാകും. 2011ൽ നടന്ന പരമ്പരയില്‍ ഒരു ടെസ്റ്റ് പോലും ജയിക്കാനാവാതെ നാണംകെട്ടതിന് പകരംചോദിക്കാനാണ് ധോണിപ്പട വീണ്ടും ഇംഗ്ലീഷ് മണ്ണിലെത്തിയത്.

ഇന്ത്യന്‍ ക്രിക്കറ്റിലെ ശക്തരൊഴിഞ്ഞ ശേഷമുള്ള പുതു താരങ്ങളായ വിരാട് കോഹ്ലിയും ചേതേശ്വര്‍ പൂജാരയും ശിഖര്‍ ധവാനും രോഹിത് ശര്‍മയുമൊക്കെയാണു പുതിയ പ്രതീക്ഷകള്‍. ഇംഗ്ലണ്ടും നല്ല നിലയിലല്ല എന്നതു സന്ദര്‍ശകര്‍ക്കു പ്രതീക്ഷ പകരേണ്ടതാണ്.

മുന്‍ പരമ്പരകളില്‍ ഇന്ത്യയെ കറക്കി വീഴ്ത്തിയ ഗ്രെയിം സ്വാനും മോണ്ടി പനേസറും ഇപ്പോള്‍ ടീമിനൊപ്പമില്ല. കെവിന്‍ പീറ്റേഴ്സണെയും ജൊനാഥന്‍ ട്രോട്ടും വിശ്രമത്തിലാണ്. ഇന്ത്യയ്ക്കെതിരെ മികച്ച കളി പുറത്തെടുക്കുന്ന കുക്കിലും ഇയാന്‍ ബെല്ലിലുമാണു ടീമിന്റെ ബാറ്റിംഗ് പ്രതീക്ഷ. ബൌളിംഗില്‍ സ്റ്റുവര്‍ട്ട് ബ്രോഡാവും മുന്നില്‍ നിന്ന് നയിക്കുക.