പാകിസ്ഥാനെ 107 റൺസിന് തകർത്ത് ഇന്ത്യൻ പെൺപട: വനിതാ ലോകകപ്പിൽ ഗംഭീര തുടക്കം

ഞായര്‍, 6 മാര്‍ച്ച് 2022 (14:36 IST)
വനിതാ ഏകദിന ലോകകപ്പിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യക്ക് ഗംഭീര തുടക്കം. 107 റൺസിനാണ് ഇന്ത്യ ചിരവൈരികളായ പാകിസ്ഥാനെ തോൽപ്പിച്ചത്. ഇന്ത്യ മുന്നോട്ട് വെച്ച 245 റൺസ് പിന്തുടർന്ന പാകിസ്ഥാൻ 43 ഓവറിൽ 137 റൺസിന് ഓൾഔട്ടാവുകയായിരുന്നു.
 
30 റൺസ് എടുത്ത സിദ്ര അമീൻ ആണ് പാകിസ്ഥാന്റെ ടോപ്‌സ്കോറർ. മറ്റൊരു പാക് താരത്തിനും 20ന് മുകളിൽ സ്കോർ കണ്ടെത്താൻ കഴിഞ്ഞില്ല. നാലു വിക്കറ്റ് വീഴ്‌ത്തിയ രാജേശ്വരി ഗെയ്‌ക്ക്‌വാദാണ് പാക് നിരയെ തകർത്തത്. ജൂലൻ ഗോസ്വാമിയും സ്നേഹ് റാണയും രണ്ട് ‌വിക്കറ്റ് വീതം വീ‌ഴ്‌ത്തി. ദീപ്‌തി മേഘാ സിങും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
 
നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിലാണ് 244 റൺസ് കണ്ടെത്തിയത്. സ്മൃതി മന്ദാന,സ്നേഹ് റാണ,പൂജ വസ്‌ത്രാക്കർ എന്നിവർ അർധശതകം നേടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍