ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മാര്‍ച്ച് 17 മുതലാണ് ഏകദിന പരമ്പര ആരംഭിക്കുക. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ടീമില്‍ സ്ഥാനം പിടിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ പുറത്ത് തന്നെ. ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് വൈകും.
ആദ്യ ഏകദിനത്തില്‍ രോഹിത് ശര്‍മ കളിക്കില്ല. പകരം ഹാര്‍ദിക് പാണ്ഡ്യ നയിക്കും. അടുത്ത രണ്ട് മത്സരങ്ങളില്‍ രോഹിത് തിരിച്ചെത്തും. ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ടീമില്‍ ഇടംപിടിച്ചതാണ് സഞ്ജുവിന്റെ വഴികള്‍ അടച്ചത്.