ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി: അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു, വൈസ് ക്യാപ്റ്റനില്ല !

തിങ്കള്‍, 20 ഫെബ്രുവരി 2023 (08:27 IST)
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് ടെസ്റ്റുകളിലെ ടീമിനെ നിലനിര്‍ത്തി. ടീമില്‍ മാറ്റങ്ങളൊന്നും ഇല്ല. അതേസമയം, വൈസ് ക്യാപ്റ്റനായി ആരെയും പ്രഖ്യാപിച്ചിട്ടില്ല. ആദ്യ രണ്ട് ടെസ്റ്റുകളില്‍ കെ.എല്‍.രാഹുല്‍ വൈസ് ക്യാപ്റ്റനായിരുന്നു. 
 
ഇത്തവണ വൈസ് ക്യാപ്റ്റനായി രാഹുല്‍ ഇല്ല. വൈസ് ക്യാപ്റ്റനായി ആര് വേണമെന്ന് രോഹിത്തിന് തീരുമാനിക്കാം. തന്റെ അസാന്നിധ്യത്തില്‍ ആര് ടീമിനെ നയിക്കണമെന്ന് രോഹിത് തീരുമാനിക്കട്ടെ എന്നാണ് ബിസിസിഐയുടെ നിലപാട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍