ആഭ്യന്തര ക്രിക്കറ്റിലെ പ്രകടന നിലവാരം അനുസരിച്ചാണ് ദേശീയ ടീമിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) എത്ര വലിയ പ്രകടനം നടത്തിയാലും അത് ഇന്ത്യന്‍ ടീമിലേക്കുള്ള ഒരു വാതിലല്ല. ആഭ്യന്തര ക്രിക്കറ്റില്‍ കഴിവ് തെളിയിച്ചാല്‍ മാത്രമെ ഇന്ത്യന്‍ ടീമില്‍ എത്താന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
വളര്‍ന്നുവരുന്ന പുതിയ പ്രതിഭകളെ കണ്ടെത്താനുള്ള ഏറ്റവും മികച്ച പ്ലാറ്റ്ഫോമാണ് ഐപിഎല്‍. ഐപിഎല്ലില്‍ നിന്നു ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. എന്നാല്‍ ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടെസ്റ്റ്, ഏകദിന ടീമുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നത് ശരിയാണെന്ന് തോന്നുന്നില്ല്. ആഭ്യന്തര ക്രിക്കറ്റില്‍ കഴിവ് തെളിയിച്ച് ഇന്ത്യന്‍ ടീമില്‍ എത്തുന്നതാണ് ഒരു താരത്തിന്റെ മാറ്റ് കൂട്ടുന്നതെന്നും ധോണി പറഞ്ഞു.