2015ൽ കോലി എന്നോട് പറഞ്ഞു, ഇന്ത്യ ലോക ഒന്നാം ന‌മ്പർ ടീമാകും, ഇന്നത് സത്യമായിരിക്കുന്നു: അലൻ ഡൊണാൾഡ്

Webdunia
വെള്ളി, 20 ഓഗസ്റ്റ് 2021 (20:41 IST)
ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ആത്മവിശ്വാസത്തെയും ദീർഘവീക്ഷണത്തെയും പ്രശംസിച്ച് ദക്ഷിണാഫ്രിക്കൻ ഇതിഹാസ പേസ് താരം അലൻ ഡൊണാൾഡ്. ഇന്ത്യ ലോകത്തിലെ ഒന്നാം നമ്പർ ടെസ്റ്റ് ടീമായി മാറുമെന്ന് 6 വർഷങ്ങൾക്ക് മുൻപ് തന്നെ കോലിക്ക് ഉറപ്പുണ്ടായിരുന്നുവെന്നാണ് താരം പറയുന്ന‌ത്. അന്നത്തെ കോലിയുടെ വാക്കുകൾ ഇപ്പോൾ സത്യമായിരിക്കുകയാണെന്നും താരം പറയുന്നു.
 
ക്രിക്കറ്റ് ലൈഫ് സ്റ്റോറീസെന്ന യൂട്യൂബ് ചാനലിലായിരുന്നു മുന്‍ ഇതിഹാസ പേസര്‍ ഇതേക്കുറിച്ച് മനസ്സ് തുറന്നത്. 2015ലാണ് ഇന്ത്യൻ ടീമിനെ പറ്റി കോലി എന്നോട് സംസാരിച്ചത്. ഇന്ത്യ ലോകത്തിലെ നമ്പര്‍ വണ്‍ ടെസ്റ്റ് ടീമാവുമെന്നായിരുന്നു കോലിയുടെ വാക്കുകള്‍. അദ്ദേഹത്തിനു തെറ്റിയില്ല. ടീമിന്റെ പ്രയാണം എങ്ങോട്ടായിരിക്കുമെന്ന് കോലിക്ക് കൃത്യമായി അറിയാമായിരുന്നു.
 
ഈ ടീമിനെ ലോകത്തിലെ ഏറ്റവും ഫിറ്റായ ടീമാക്കിയെടുക്കും. ലോകത്തിലെ ഏറ്റവും മികച്ച ടീമായി ഇതിനെ മാറ്റിയെടുക്കണമെന്നാണ് ആഗ്രഹം. നാട്ടിൽ മാത്രമല്ല വിദേശത്തും ഏത് ടീമിനെയും തോൽപ്പിക്കാവുന്ന ടീമായി അത് മാറും. അതിന് ശക്തമായ ബൗളിങ് നിര ആവശ്യമുണ്ട്. എന്നതായിരുന്നു കോലിയുടെ വാക്കുകൾ.‌ അലൻ ഡൊണാൾഡ് പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article