ഇന്ത്യ - വിന്‍ഡീസ് ടെസ്റ്റ് പരമ്പര വ്യാഴാഴ്ച മുതല്‍; അനില്‍ കുംബ്ലെ പരിശീലകസ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യമത്സരം

Webdunia
ബുധന്‍, 20 ജൂലൈ 2016 (08:35 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം അനില്‍ കുംബ്ല ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യമത്സരത്തിനു വ്യാഴാഴ്ച തുടക്കമാകും. നാലു മത്സരങ്ങള്‍ അടങ്ങുന്ന ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പര ആന്‍റിഗ്വെിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ തുടങ്ങും. ഇന്ത്യന്‍ സമയം വൈകുന്നേരം 07.30നാണ് മത്സരം തുടങ്ങുക.
 
അനില്‍ കുംബ്ലെ പരിശീലകസ്ഥാനം ഏറ്റെടുത്തതിനു ശേഷമുള്ള ആദ്യമത്സരമാണ് എന്നതിനാല്‍ ടീം ഇന്ത്യയ്ക്കും കുംബ്ലെയ്ക്കും ഇത് നിര്‍ണായകമാണ്. 2002നു ശേഷം വിന്‍ഡീസിനെതിരെ ടെസ്റ്റ് തോല്‍വി അറിയാതെ മുന്നേറുന്ന ഇന്ത്യ അവസാന അഞ്ച് പരമ്പരകളും സ്വന്തമാക്കിയെന്ന ആത്മവിശ്വാസത്തിലാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ടെസ്റ്റ് റാങ്കിങില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ പരമ്പരജയം ഇന്ത്യക്ക് അനിവാര്യമാണ്.
Next Article