ധോണിയേ പോലെയല്ല കോഹ്‌ലി; വിന്‍ഡീസിനെതിരായ രണ്ടാം ടെസ്‌റ്റില്‍ അത് വ്യക്തമായി - കിം‌ഗ്‌സ്‌റ്റണില്‍ സംഭവിച്ചത്

Webdunia
വ്യാഴം, 4 ഓഗസ്റ്റ് 2016 (18:23 IST)
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്‌റ്റില്‍ നിര്‍ഭാഗ്യം കൊണ്ടാണ് സമനില സംഭിച്ചതെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. രണ്ടാം ടെസ്‌റ്റ് തികച്ചും പരീക്ഷണമായിരുന്നു. മഴയും ഭാഗ്യക്കേടും കണ്ട മത്സരമായിരുന്നു കഴിഞ്ഞത്. അഞ്ചാം ദിനം മത്സരം സമനിലയിലാക്കിയതിന് നേട്ടം മുഴുവന്‍ വിന്‍ഡീസ് കളിക്കാര്‍ക്കാണെന്നും കോഹ്ലി വ്യക്തമാക്കി.

മഴ പെയ്‌തത് ന്യായീകണമായി കാണുന്നില്ല. അവിശ്വസനീയമായ രീതിയില്‍ പൊരുതിയാണ് വിന്‍ഡീസ് താരങ്ങള്‍ സമനില സ്വന്തമാക്കിയത്. സമനിലയുടെ പേരില്‍ ആരെയും കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. അടുത്ത മത്സരങ്ങളില്‍ തിരിച്ചുവരവ് നടത്തുമെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

നമ്മുടെ ബൗളര്‍മാര്‍ അവരുടെ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. അവര്‍ ചില ചാന്‍സുകള്‍ ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍ നമുക്ക് അത് കൈപിടിയില്‍ ഒതുക്കാനിയില്ല, ആദ്യ നാല് ദിവസം പിച്ച് വളരെയേറെ സജീവമായിരന്നു. ഇതിനാല്‍ ബാറ്റിംഗ് ദുസഹവുമായിരുന്നു. എന്നാല്‍ അവസാന ദിവസം അവസ്ഥമാറുകയും ബാറ്റിംഗിന് അനുകൂലമാകുകയും ചെയ്തു. നമ്മുടെ കുട്ടികള്‍ കഠിനാധ്വാനം ചെയ്‌തുവെങ്കിലും ഫലം കൊയ്യാനായില്ലെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

അതേസമയം, കോഹ്‌ലിയുടെ സമീപനത്തെ പ്രശംസിച്ച് ചിലര്‍ രംഗത്തെത്തി. സമ്മര്‍ദ്ദ സന്ദര്‍ഭങ്ങളില്‍ സമനിലയ്‌ക്കായി  മഹേന്ദ്ര സിംഗ് ധോണി  ശ്രമിക്കുമ്പോള്‍ അവസാന നിമിഷം വരെ ജയത്തിനായി ശ്രമിക്കുന്ന കോഹ്‌ലിയുടെ രീതിയാണ് അഭിന്ദനത്തിന് കാരണമായത്. വിന്‍ഡീസ് വിക്കറ്റുകള്‍ വീഴ്‌ത്താന്‍ കോഹ്‌ലി ബോളര്‍മാരെ മാറ്റി പരീക്ഷിക്കുകയും ഫീല്‍‌ഡില്‍ ശക്തമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്‌തിരുന്നു.
Next Article