India vs West Indies ODI full schedule and match timings: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പര നാളെ മുതല്‍, അറിയേണ്ടതെല്ലാം

Webdunia
വ്യാഴം, 21 ജൂലൈ 2022 (08:59 IST)
IND vs WI ODI Series: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ജൂലൈ 22 വെള്ളിയാഴ്ച തുടക്കം. ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 മത്സരങ്ങളുമാണ് ഉള്ളത്. 
 
ക്വീന്‍സ് പാര്‍ക്ക് ഓവലിലാണ് മൂന്ന് ഏകദിന മത്സരങ്ങളും നടക്കുക. ആദ്യ മത്സരം നാളെ ഇന്ത്യന്‍ സമയം ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ഡിഡി സ്‌പോര്‍ട്‌സ് 1.0 ത്തിലാണ് മത്സരത്തിന്റെ തത്സമയ സംപ്രേഷണം. ഫാന്‍കോഡ് വെബ്‌സൈറ്റിലും ആപ്പിലും ഓണ്‍ലൈനായി മത്സരം കാണാം. 
 
ജൂലൈ 24, 27 ദിവസങ്ങളിലാണ് രണ്ടും മൂന്നും ഏകദിന മത്സരങ്ങള്‍. ജൂലൈ 29 മുതല്‍ ട്വന്റി 20 പരമ്പര തുടങ്ങും. 
 
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ഏകദിന സ്‌ക്വാഡ്: ശിഖര്‍ ധവാന്‍ (നായകന്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് 
 

അനുബന്ധ വാര്‍ത്തകള്‍

Next Article