ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശര്‍ദുല്‍ താക്കൂര്‍; പുറത്തിരിക്കുക ആര്? ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍

Webdunia
തിങ്കള്‍, 3 ജനുവരി 2022 (08:21 IST)
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിനായി ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. ജോഹന്നെസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നാണ് മത്സരം തുടങ്ങുക. ടെസ്റ്റ് പരമ്പരയില്‍ 1-0 ത്തിന് ഇന്ത്യ മുന്‍പിലാണ്. രണ്ടാം ടെസ്റ്റ് കൂടി ജയിച്ചാല്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേട്ടം എന്ന സ്വപ്‌നവും ഇന്ത്യ സ്വന്തമാക്കും. 
 
ഒന്നാം ടെസ്റ്റിലെ പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിര്‍ത്തുമെന്നാണ് വിവരം. ഏതെങ്കിലും ഒരു മാറ്റത്തിനു സാധ്യതയുണ്ടെന്നും വാര്‍ത്തകളുണ്ട്. അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, ശര്‍ദുല്‍ താക്കൂര്‍ എന്നിവരില്‍ ഒരാളെ മാറ്റി പകരം ഹനുമ വിഹാരിക്ക് അവസരം നല്‍കാനാണ് ഇന്ത്യ ആലോചിക്കുന്നത്. ശ്രേയസ് അയ്യര്‍ രണ്ടാം ടെസ്റ്റിലും പുറത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article