ഇന്ത്യയെ ഫോളോ ഓണിനയയ്‌ക്കാതെ ഇംഗ്ലണ്ട്, രണ്ടാമിന്നിങ്സിലെ ആദ്യ പന്തിൽ വിക്കറ്റ് നഷ്ടം

Webdunia
തിങ്കള്‍, 8 ഫെബ്രുവരി 2021 (12:17 IST)
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഒന്നാമിന്നിങ്സിൽ ഇന്ത്യ 337 റൺസിന് പുറത്ത്. ഒന്നാമിന്നിങ്സിൽ ലീഡ് നേടാൻ ഇംഗ്ലണ്ടിനായെങ്കിലും ഇന്ത്യയെ ഫോളോ ഓണിനയക്കാൻ ഇംഗ്ലണ്ട് തയ്യാറായില്ല. അതേസമയം രണ്ടാമിന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് കളിയിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ റോറി ബേൺസിന്റെ വിക്കറ്റ് നഷ്ടമായി. രവിചന്ദ്ര അശ്വിനാണ് വിക്കറ്റ്.
 
അതേസമയം 85 റൺസെടുത്ത് പുറത്താവാതെ നിന്ന വാഷി‌ങ്‌ടൺ സുന്ദറിന്റെ പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.അശ്വിൻ 31 റൺസുമായി ഉറച്ച പിന്തുണ നൽകി. ഇംഗ്ലണ്ടിനായി ഡൊമനിക് ബെസ് നാല് വിക്കറ്റുകൾ സ്വന്തമാക്കി. വാഷി‌ങ്‌ടൺ സുന്ദറിന് പുറമെ 91 റൺസെടുത്ത റിഷഭ് പന്തും 73 റൺസെടുത്ത ചേതേശ്വർ പൂജാരയുമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. നേരത്തെ നായകൻ ജോ റൂട്ടിന്റെ ഇരട്ടസെഞ്ചുറിയുടെ മികവിൽ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 578 റൺസ് നേടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article