India vs England 2nd Test: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് നാളെ മുതല്‍, ഗില്ലിനെ പുറത്തിരുത്തുമോ?

രേണുക വേണു
വ്യാഴം, 1 ഫെബ്രുവരി 2024 (20:12 IST)
India vs England 2nd Test: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനു നാളെ തുടക്കം. ഒന്നാം ടെസ്റ്റിലെ 28 റണ്‍സ് തോല്‍വിക്ക് പകരം വീട്ടാനാണ് ഇന്ത്യ നാളെ വിശാഖപട്ടണത്ത് ഇറങ്ങുക. ഇന്ത്യന്‍ സമയം രാവിലെ 9.30 മുതല്‍ മത്സരം തത്സമയം കാണാം. സ്‌പോര്‍ട്‌സ് 18 ചാനലിലും ജിയോ സിനിമ ആപ്പിലും മത്സരം തത്സമയം കാണാം. 
 
ഒന്നാം ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ കെ.എല്‍.രാഹുലും രവീന്ദ്ര ജഡേജയും രണ്ടാം ടെസ്റ്റ് കളിക്കില്ല. പരുക്ക് മൂലമാണ് ഇരുവര്‍ക്കും വിശാഖപട്ടണം ടെസ്റ്റ് നഷ്ടമാകുക. മോശം ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 
 
സാധ്യത ഇലവന്‍: രോഹിത് ശര്‍മ, യഷസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, സര്‍ഫ്രാസ് ഖാന്‍, രജത് പട്ടീദാര്‍, കെ.എസ്.ഭരത്, അക്ഷര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് 
 

അനുബന്ധ വാര്‍ത്തകള്‍

Next Article