India vs Canada Match Abandoned: ഇന്ത്യ-കാനഡ മത്സരം മഴമൂലം ഉപേക്ഷിച്ചു

രേണുക വേണു

ശനി, 15 ജൂണ്‍ 2024 (21:40 IST)
India vs canada Match abandoned

India vs Canada, T20 World Cup 2024: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-കാനഡ മത്സരം മഴമൂലം ഉപേക്ഷിച്ചു. ഫ്‌ളോറിഡയിലെ ശക്തമായ മഴയെ തുടര്‍ന്ന് ഔട്ട്ഫീല്‍ഡ് മോശമായതാണ് മത്സരം നടക്കാതിരിക്കാന്‍ കാരണം. ഇന്ത്യന്‍ സമയം രാത്രി ഒന്‍പത് മണിയോടെ മത്സരം ഉപേക്ഷിക്കാന്‍ അംപയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ടോസ് പോലും ഇടാതെയാണ് മത്സരം പൂര്‍ണമായി ഉപേക്ഷിച്ചത്. മത്സരം ഉപേക്ഷിച്ചതിനാല്‍ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. 
 
ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും യുഎസ്എയും സൂപ്പര്‍ 8 ഉറപ്പിച്ചിരുന്നു. അതിനാല്‍ തന്നെ ഇന്ത്യ-കാനഡ മത്സരത്തിനു പ്രസക്തിയില്ല. കാനഡ, അയര്‍ലന്‍ഡ്, പാക്കിസ്ഥാന്‍ എന്നീ ടീമുകളാണ് എ ഗ്രൂപ്പില്‍ നിന്ന് സൂപ്പര്‍ 8 കാണാതെ പുറത്തായത്. 
 
നാല് കളികളില്‍ നിന്ന് മൂന്ന് ജയത്തോടെയാണ് ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. അഞ്ച് പോയിന്റോടെ യുഎസ് രണ്ടാം സ്ഥാനത്താണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍